അയർലൻഡിൽ വരും ദിവസങ്ങളിൽ താപനില 30 ഡിഗ്രി കവിയുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

വരും ദിവസങ്ങളിൽ അയർലൻഡിലെമ്പാടും താപനില ഉയരുമെന്ന് മുന്നറിയിപ്പ് നൽകി Met Éireann.
ഇന്നലെ വൈകുന്നേരം പുറപ്പെടുവിച്ച കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം “അയർലൻഡിൽ വരുന്ന ഞായറാഴ്ചയും അടുത്ത ആഴ്‌ചയുടെ തുടക്കത്തിലും ഉയർന്ന ചൂട് അനുഭവപ്പെടും.

പകൽസമയങ്ങളിൽ താപനില 20- ഡിഗ്രിക്ക് മേൽ ഉയരുമെന്നും ചില ഇടങ്ങങ്ങളിൽ 30 ഡിഗ്രിയിൽ കൂടുതലാകാമെന്നും Met Éireann സൂചിപ്പിച്ചു. കൂടാതെ ജൂലൈ 20 ബുധനാഴ്ച അർദ്ധരാത്രി വരെ ചൂട് തുടരുമെന്നും Met Éireann വ്യക്തമാക്കി.

അതേസമയം ശനിയാഴ്ച വരെയുള്ള ഏറ്റവും ഉയർന്ന പകൽ താപനില 20- 25 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മേഘാവൃതമായ കാലാവസ്ഥയ്‌ക്കൊപ്പം ചാറ്റൽ മഴയ്ക്കും സാധ്യത ഉള്ളതായി
Met Éireann പറയുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: