ടെസ്‌ലയ്ക്ക് വെല്ലുവിളിയുമായി ഹ്യൂണ്ടായ് Ioniq 6 സെഡാൻ

ഇലക്ട്രിക് കാര്‍ രംഗത്ത് ടെസ്‍ലയടക്കമുള്ള കമ്പനികള്‍ക്ക് വെല്ലുവിളിയുമായി ഹ്യൂണ്ടായ് Ioniq 6 സെഡാന്‍. ബുസാന്‍ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ വച്ച് വ്യാഴാഴ്ചയാണ് Ioniq 5 ന്റെ സെ‍ഡാന്‍ വെര്‍ഷനായ Ioniq 6 ഹ്യൂണ്ടായ് കമ്പനി അവതരിപ്പിച്ചത്.

77.4 കിലോവാട്ട് ബാറ്ററി കപ്പാസിറ്റിയുള്ള Ioniq 6 ന് ഒറ്റച്ചാര്‍ജ്ജില്‍ 610 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. Ioniq 5 ന് 429 കിലോമീറ്റര്‍ ആയിരുന്നു കമ്പനി അവകാശപ്പെട്ടിരുന്നത്.

ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ തന്നെ Ioniq 6 ന്റെ ഉത്പാദനം ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചത്. സെപ്തംബറില്‍ തന്നെ ദക്ഷിണ കൊറിയയിലെ വില്‍പന ആരംഭിക്കും. 42000 ഡോളറായിരിക്കും ദക്ഷിണ കൊറിയയിലെ അടിസ്ഥാന വില. അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ വാഹനം യു.എസിലും ലഭ്യമാവും. മറ്റു രാജ്യങ്ങളിലെ വില്‍പന സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ദക്ഷിണ കൊറിയയിലെ Asan പ്ലാന്റില്‍ മാത്രം Ioniq 6 ഉത്പാദിപ്പിക്കാനാണ് കമ്പനി നിലവില്‍ തീരുമാനിച്ചിട്ടുള്ളത്.

പ്രധാനമായും കുടുംബങ്ങളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ Ioniq 5 ല്‍ നിന്നം വ്യത്യസ്തമായി യുവാക്കളെയും, സിംഗിള്‍ പ്രൊഫഷണല്‍സിനെയും ലക്ഷ്യമിട്ടാണ് പുതിയ വാഹനം ഹ്യൂണ്ടായ് പുറത്തിറക്കുന്നത്. Ioniq 5 ല്‍ ഉണ്ടായിരുന്ന Highway Driving Assist 2, Blind-Spot Collision-Avoidance Assist എന്നീ ഫീച്ചറുകള്‍ പുതിയ പതിപ്പിലും ഉണ്ടാവും. ഈ സീരിസിലെ മറ്റു വാഹനങ്ങളേക്കാള്‍ 30 ശതമാനം കട്ടി കുറഞ്ഞ സീറ്റുകളാണ് Ioniq 6 ലുണ്ടാവുക. കൂടുതല്‍ ലെഗ് സ്പേസും Ioniq 6 ന്റെ പ്രത്യേകതയാണ്.

2030 വരെയുള്ള കാലയളവിനുള്ളില്‍ 95.5 ട്രില്ല്യണ്‍ കൊറിയന്‍ വോണ്‍ ഇലക്ട്രിക് വാഹന മേഖലയില്‍ നിക്ഷേപിക്കാനാണ് ഹ്യൂണ്ടായ് കമ്പനി ഒരുങ്ങുന്നത്. പതിനേഴോളം ഇലക്ട്രിക് വാഹന മോഡലുകള്‍ ഈ എട്ട് വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. 2030 നുള്ളില്‍ 1.87 മില്യണ്‍ ഇലക്ട്രിക് കാറുകള്‍ വിറ്റഴിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

Share this news

Leave a Reply

%d bloggers like this: