ഡബ്ലിനിൽ ഗാർഡ നടത്തിയ തിരച്ചിലിൽ 50,000 യൂറോയുടെ കൊക്കെയ്‌നും കഞ്ചാവും പിടിച്ചെടുത്തു; യുവാവ് അറസ്റ്റിൽ

ഡബ്ലിനിൽ ഗാർഡ പരിശോധനയിൽ 50,000 യൂറോ വിലമതിക്കുന്ന കൊക്കെയ്‌നും കഞ്ചാവും പിടിച്ചെടുത്തു. പ്രസ്തുത സംഭവത്തിൽ 30 കാരനായ യുവാവിനെ ഗാർഡ അറസ്റ്റ് ചെയ്തു.

Clontarf ഡ്രഗ്സ് യൂണിറ്റിൽ നിന്നുള്ള ഗാർഡ ടീമാണ് വെള്ളിയാഴ്ച Artana യിലെ ഒരു വീട്ടിൽ നടത്തിയ ആസൂത്രിത പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത് . നോർത്ത് ഡബ്ലിനിൽ നിരോധിത മയക്കു മരുന്നുകളുടെ വിൽപ്പനയും വിതരണവും തടയാൻ ലക്ഷ്യമിട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് തിരച്ചിൽ.

1996ലെ ക്രിമിനൽ ജസ്റ്റിസ് (മയക്കുമരുന്ന് കടത്തൽ) നിയമത്തിലെ സെക്ഷൻ 2 പ്രകാരമാണ് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ ഗാർഡ അറസ്റ്റ് ചെയ്തത്.

പിടിച്ചെടുത്ത മയക്കുമരുന്നുകൾ എഫ്എസ്ഐയിലേക്ക് അയയ്ക്കുമെന്ന് ഗാർഡ അറിയിച്ചു. കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഗാർഡ കൂട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: