ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിനം ഇന്ന് ; പരമ്പര ലക്ഷ്യമിട്ട് ഇരുടീമുകളും

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് മാഞ്ചസ്റ്ററില്‍ നടക്കും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഓരോ മത്സരം വീതം ജയിച്ച് നില്‍ക്കുന്ന ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം വളരെ നിര്‍ണ്ണായകമാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 3.30 നാണ് മത്സരം.

പരമ്പരയിലെ ആദ്യമത്സരത്തിലെ 10 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയത്തിന് ശേഷം അമിത ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ സംഘം രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനോട് വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഈ തോല്‍വിയുടെ ആഘാതത്തില്‍ നിന്നുമുള്ള ഒരു തിരിച്ചുവരവാണ് ഇന്ത്യയുടെ ലക്ഷ്യം.

എന്നാല്‍ ഇന്ത്യയെ 100 റണ്‍സിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ഇഗ്ലണ്ടിനെ തളയ്ക്കുക എന്നത് നിലവിലെ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. സീനിയര്‍ ബാറ്റര്‍മാരുടെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യയെ കുഴയ്ക്കുന്ന പ്രധാന പ്രശ്നം. മുന്‍ നായകന്‍ വിരാട് കോലി തുടര്‍ച്ചയായ മത്സരങ്ങളില്‍ സ്കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെടുന്നതും, സീനിയര്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പ്രതിരോധത്തിലൂന്നി കളിക്കുന്നതും ഇന്ത്യക്ക് തലവേദനയാവും.

ബൌളിങ്ങില്‍ മികച്ച ഫോമിലുള്ള ജസ്പ്രീത് ബൂമ്രയിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷകള്‍. ആദ്യ മത്സരത്തില്‍ 6 വിക്കറ്റുകളും, രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കാന്‍ ബൂമ്രക്കായിരുന്നു. സ്പിന്‍ കരുത്തുമായി ചഹലും ചേരുമ്പോള്‍ ഇന്ത്യന്‍ ബൌളിങ് നിര ഏറെ ശക്തമാവും.

മറുവശത്ത് ആദ്യ മത്സരത്തില്‍ തകര്‍ന്നടിഞ്ഞ ഇംഗ്ലീഷ് ബാറ്റിങ് നിര രണ്ടാം മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനവുമായി തിരിച്ചു വന്നിരുന്നു. അതേസമയം ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ബാറ്റ്സ്മാന്‍മാര്‍ ഫോമിലേക്കുയരാത്തത് ഇന്ത്യക്ക് ഗുണമാവും. കഴിഞ്ഞ മത്സരത്തില്‍ ആറ് ഇന്ത്യന്‍ വിക്കറ്റുകള്‍ പിഴുത Reece Topley യിലാണ് ഇംഗ്ലണ്ട് പ്രധാനമായും പ്രതീക്ഷ വയ്ക്കുന്നത്. പരമ്പരയ്ക്കായി രണ്ട് വമ്പന്‍ ടീമുകള്‍ കളത്തിലിറങ്ങുമ്പോള്‍ നാളെ മാഞ്ചസ്റ്ററിലെ മൈതാനത്ത് തീപാറുമെന്നുറപ്പാണ്.

India സാധ്യതാ ടീം: Rohit Sharma (C), Shikhar Dhawan, Ishan Kishan, Virat Kohli, Suryakumar Yadav, Shreyas Iyer, Rishabh Pant (wk), Hardik Pandya, Ravindra Jadeja, Shardul Thakur, Yuzvendra Chahal, Axar Patel, Jasprit Bumrah, Prasidh Krishna, Mohd. Shami, Mohd. Siraj, Arshdeep Singh.

England സാധ്യതാ ടീം: Jos Buttler (C), Moeen Ali, Jonny Bairstow, Brydon Carse, Sam Curran, Liam Livingstone, Craig Overton, Joe Root, Jason Roy, Ben Stokes, Reece Topley, David Willey.

Share this news

Leave a Reply

%d bloggers like this: