അയർലൻഡിലെ ആദ്യ മലയാളി സോളിസിറ്റർ അഡ്വ. ജയ ജയദേവ് ഇനിമുതൽ ലൂയിസ് കെന്നഡി സോളിസിറ്റേഴ്‌സിൽ പാർട്നർ

അയര്‍ലന്‍ഡിലെ ആദ്യ മലയാളി സോളിസിറ്റര്‍ അഡ്വ. ജയ ജയദേവ്(ജയ തറയില്‍) ഇനിമുതല്‍ അയര്‍ലന്‍ഡിലെ മലയാളി സോളിസിറ്റര്‍ സ്ഥാപനമായ ലൂയിസ് കെന്നഡി സോളിസിറ്റേഴ്സിന്റെ പാര്‍ട്നര്‍. കഴിഞ്ഞ വര്‍ഷം ജനുവരി മുതലായിരുന്നു ജയ ജയദേവിന്റെ സേവനം ലൂയിസ് കെന്നഡി സോളിസിറ്റേഴ്സില്‍ ആരംഭിച്ചത്. ഒന്നര വര്‍ഷത്തിന് ശേഷം സ്ഥാപനത്തിന്റെ പങ്കാളികളിലൊരാളായി അഡ്വ. ജയ ജയദേവ് മാറുന്നതോടെ അത് ലൂയിസ് കെന്നഡി സോളിസിറ്റേഴ്സിനും പുത്തനുണര്‍വാകും.


ഭർത്താവ് ജയദേവനോപ്പം 2001-ലാണ് അഡ്വ. ജയ ആദ്യമായി അയർലന്‍ഡിൽ എത്തുന്നത്‌. 2003-ൽ Law Society of Ireland-ന്റെ കീഴിൽ e-commerce കോഴ്സ് ചെയ്തിരുന്നു ജയ, 2004 മുതൽ 2012 വരെ Oliver Burke Solicitor, Clondalkin-ൽ ലീഗൽ എക്സിക്യുട്ടിവ്‌ ആയി ശോഭിച്ചു. ഇക്കാലയളവിൽ തന്നെ ക്വാളിഫയിങ് ലോയേഴ്സ് ട്രാൻസ്ഫർ ടെസ്റ്റ്‌ മുഖേന യു.കെ യിൽ സോളിസിറ്റർ ആയി യോഗ്യത നേടി. ഇതിനു ശേഷം 2009-ൽ അയർലന്‍ഡിലെ ക്വാളിഫയിങ് ലോയേഴ്സ് ട്രാൻസ്ഫർ ടെസ്റ്റ് പാസ്സായി അയർലന്‍ഡിലുള്ള മുഴുവൻ ഇന്ത്യക്കാർക്കും അഭിമാനമായി സോളിസിറ്റർ ആയി സേവനമാരംഭിച്ചു.

അയർലന്‍ഡിൽ Ann Gibbons Solicitors, Doran O’Toole Solicitors, M Donnelly Solicitors എന്നീ സ്ഥാപനങ്ങളിൽ സോളിസിറ്ററായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ജയ. Residential, Commercial ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിൽ പരിചയ സമ്പന്നയായ ജയ, Probate, Wills Publican Licences, Personal injury, Family law തുടങ്ങിയവയുടെ നിയമ വശങ്ങളിലും വിദഗ്ദ്ധയാണ്.

ഒരു വിദേശിയെ സംബന്ധിച്ചിടത്തോളം അയർലണ്ടിൽ സോളിസിറ്റർ ആവുക എന്നത് ഒരു ചെറിയ കാര്യമല്ല. വര്‍ഷങ്ങളുടെ പരിശ്രമത്തിനു ശേഷം ഏറെ ക‌ടമ്പകള്‍ താണ്ടിയാണ് ജയ ജയദേവ് ഈ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. 1991-ൽ കേരള ബാർ കൗൺസിലിൽ സ്ഥാനമേറ്റ അഡ്വക്കേറ്റ് ജയ ജയദേവ് , 1998-ൽ ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നും commercial law- യിൽ LLM ബിരുദാനന്തര ബിരുദം നേടി. ശേഷം മൂന്ന് വർഷക്കാലം ബാംഗ്ലൂരിലെ വിവിധ ലോ കോളജുകളിൽ ലെക്ചറർ ആയി ജോലി നോക്കി.

UK- യിൽ ഒരു ദശാബ്ദത്തിലേറെയായി സോളിസിറ്റർ സ്ഥാപനം നടത്തുന്ന മലയാളിയായ ലൂയിസ് കെന്നഡി യാണ് അയര്‍ലന്‍ഡില്‍ ലൂയിസ് കെന്നഡി സോളിസിറ്റേഴ്സ് എന്ന സ്ഥാപനം ആരംഭിച്ചത്. . ‘നിങ്ങൾക്കു വേണ്ടി നിങ്ങളുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ ഞങ്ങളും ഉണ്ടാകും കൂടെ’ എന്ന മുദ്രാവാക്യത്തോടെ മുൻപോട്ടു പോകുന്ന ലൂയിസ് കെന്നഡി സോളിസിറ്റേഴ്സ് അയര്‍ലന്‍ഡിലെ ഇന്ത്യക്കാര്‍ക്കായും, പ്രത്യേകിച്ച് മലയാളികള്‍ക്കായും മികച്ച സേവനമാണ് വര്‍ഷങ്ങളായി നല്‍കിവരുന്നത്.

Email -jaya@louiskennedysolicitors.ie,
info@louiskennedysolicitors.ie
Phone -01 960 9696

Share this news

Leave a Reply

%d bloggers like this: