AIB -യുടെ 70 ബ്രാഞ്ചുകൾ ക്യാഷ്‌ലെസ്സ് ഇടപാടിലേക്ക് മാറും; ATM സർവ്വീസുകളും അവസാനിപ്പിക്കും

2022 അവസാനത്തോടെ പൂര്‍ണ്ണമായും ക്യാഷ്‌ലെസ്സ് ഇടപാടിലേക്ക് മാറാനൊരുങ്ങി AIB യുടെ 70 ബ്രാഞ്ചുകള്‍. പണം പിന്‍വലിക്കല്‍, എ.ടി.എം സര്‍വ്വീസുകള്‍, ചെക്ക് സര്‍വ്വീസുകള്‍, എന്നിവ ഈ ബ്രാഞ്ചുകളില്‍ അവസാനിപ്പിക്കാനാണ് ബാങ്ക് അധികൃതര്‍ ഒരുങ്ങുന്നത്. പുതിയ അക്കൌണ്ട് ഓപ്പണിങ്, മോര്‍ട്ട്ഗേജസ്, ലോണുകള്‍, ഫിനാന്‍ഷ്യല്‍ പ്ലാനിങ് എന്നീ സേവനങ്ങള്‍ മാത്രമായിരിക്കും ഈ ബ്രാഞ്ചുകളില്‍ നിന്നും ലഭ്യമാവുക.

നിലവില്‍ 22 ക്യാഷ്‍ലസ് ബ്രാഞ്ചുകളാണ് AIB ക്കുള്ളത്. ഇതിനു പുറമേയാണ് കൂടുതല്‍ ബ്രാഞ്ചുകളില്‍ പണമിടപാട് അവസാനിപ്പിക്കാനുള്ള നീക്കം. ഡിജിറ്റല്‍ ബാങ്കിങ്ങിലേക്കുള്ള മാറ്റം എന്ന രീതിയില്‍ ഈ തീരുമാനത്തെ ഒരു വിഭാഗം സ്വാഗതം ചെയ്യുമെങ്കിലും, അയര്‍ലന്‍ഡിലെ ഗ്രാമീണ മേഖലയിലുള്ളവരെ സംബന്ധിച്ചിടത്തോളം തീരുമാനം തിരിച്ചടിയാണ്.

അയര്‍ലന്‍ഡിന്റെ നാഷണല്‍ പോസ്റ്റല്‍ സര്‍വ്വീസായ An Post മായി ചേര്‍ന്നുള്ള AIB യുടെ 40 മില്യണ്‍ യൂറോയുടെ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ബാങ്ക് നിലവില്‍ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്. രാജ്യത്തെ 920 പോസ്റ്റ് ഓഫീസുകള്‍ വഴി ബാങ്ക് ഉപഭോക്താക്കള്‍ക്ക് പണമിടപാടുകളും, ചെക്ക് ഇടപാടുകളും നടത്താന്‍ ഈ പദ്ധതിയിലൂടെ സാധ്യമാവും.

ക്യാഷ് ഇടപാടുകളുടെ ആവശ്യം കുറഞ്ഞതും, ഡിജിറ്റല്‍ സര്‍വ്വീസുകളുടെ ഉപയോഗം കുടിയതുമാണ് നിലവിലെ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് AIB റീട്ടെയില്‍ ബാങ്കിങ് മാനേജിങ് ഡയറക്ടര്‍ Jim O’Keeffe പറഞ്ഞു. ‍ഡിജിറ്റല്‍ സര്‍വ്വീസുകളുടെ ആവശ്യകത വര്‍ദ്ധിച്ചതോടെ തങ്ങളുടെ കസ്റ്റമേഴ്സിന്റെ ബാങ്കിങ് രീതികളും മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

സെപ്തംബര്‍ 30 ഓടെ ക്യാഷ്‍ലെസ്സ് ആയി മാറുന്ന ബ്രാഞ്ചുകള്‍
Abbeyfeale Co. Limerick
Adare Co. Limerick
Athy Co. Carlow
Ballinamore Co. Leitrim
Ballybofey Co. Donegal
Ballyshannon Co. Donegal
Birr Co. Offaly
Bishopstown Co. Cork
Buncrana Co. Donegal
Caherciveen Co. Kerry
Carndonagh Co. Donegal
Carrigaline Co. Cork
Castleisland Co. Kerry
Castlerea Co. Roscommon
Celbridge Co. Kildare
Dingle Co. Kerry
Dungloe Co. Donegal
Edenderry Co. Offaly
Ennistymon Co. Clare
Glanmire Co. Cork
Gorey Co. Wexford
Greystones Co. Wicklow
Kenmare Co. Kerry
Killaloe Co. Clare
Killorglin Co. Kerry
Killybegs Co. Donegal
Kilmallock Co. Limerick
Kilrush Co. Clare
New Ross Co. Wexford
Raheen Co. Limerick
Rathdowney Co. Laois
Shannon Co. Clare
Tubbercurry Co. Sligo
Tullow Co. Carlow
Western Road Co. Cork
Wicklow Co. Wicklow

ഒക്ടോബര്‍ 21 ഓടെ ക്യാഷ്‍ലെസ്സ് ആയി മാറുന്ന ബ്രാഞ്ചുകള്‍
Ardkeen Co. Wateford
Athenry Co. Galway
Ballinasloe Co. Galway
Ballinrobe Co. Mayo
Cahir Co. Tipperary
Carrickmacross Co. Monaghan
Carrick-On-Suir Co. Tipperary
Cashel Co. Tipperary
Castleblayney Co. Monaghan
Catletownbere Co. Cork
Claremorris Co. Mayo
Clifden Co. Galway
Clonskeagh Co. Dublin
Cobh Co. Cork
Cornelscourt Co. Dublin
Dundrum Co. Dublin
Dunmanway Co. Cork
Gort Co. Galway
Kanturk Co. Cork
Kells Co. Meath
Lismore Co. Waterford
Longford Co. Longford
Millstreet Co. Cork
Mithelstown Co. Cork
Oranmore Co. Galway
Rathfarnham Co. Dublin
Roscrea Co. Tipperary
Salthill Co. Galway
Sandymount Co. Dublin
Spiddal Co. Galway
The Lab Co. Galway
Tramore Co. Waterford
Youghal Co. Cork

Share this news

Leave a Reply

%d bloggers like this: