ദക്ഷിണാഫ്രിക്കൻ ടി-20 ലീഗിലെ ആറ് ടീമുകളെയും സ്വന്തമാക്കി IPL ടീം ഉടമസ്ഥർ

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രഥമ ട്വന്റി-ട്വന്റി ക്രിക്കറ്റ് ലീഗിലെ ആറ് ടീമുകളെയും സ്വന്തമാക്കി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം ഉടമസ്ഥര്‍. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, ലഖ്‍നൗ സൂപ്പര്‍ ജയന്റ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരാണ് ആറ് ടീമുകളെയും സ്വന്തമാക്കിയത്.

കേപ‍്ടൗണ്‍ ടീമിനെ മുംബൈ ഇന്ത്യന്‍സാണ് സ്വന്തമാക്കിയിരിക്കുന്നത്. ജോഹന്നാസ്ബര്‍ഗ് ടീമിനെ ചെന്നൈയും, പോര്‍ട്ട് എലിസബത്ത് ടീമിനെ സണ്‍റൈസേഴ്സും, ഡര്‍ബന്‍ ടീമിനെ ലഖ്‍നൗവും, രാജസ്ഥാന്‍ റോയല്‍സ് പേള്‍ ടീമിനെയും സ്വന്തമാക്കി. പ്രിട്ടോറിയ ടീമിനെയാണ് ഡല്‍ഹി ക്യാപിറ്റല്‍ ഉടമസ്ഥരിലൊരാള്‍ സ്വന്തമാക്കിയിരിക്കുന്നത്.അടുത്ത വര്‍ഷം ജനുവരിയില്‍ ദക്ഷിണാഫ്രിക്കന്‍ ടി-20 ലീഗിന് തുടക്കമാവും.

Share this news

Leave a Reply

%d bloggers like this: