അയർലൻഡിൽ 24 മണിക്കൂറിനിടെ വിവിധ റോഡപകടങ്ങളിലായി പൊലിഞ്ഞത് നാല് ജീവനുകൾ

അയര്‍ലന്‍ഡില്‍ വിവിധയിടങ്ങളിലായി നടന്ന മൂന്ന് റോഡപകടങ്ങളില്‍ നാല് പേര്‍ മരണപ്പെട്ടു. ‍‍‍ഞായറാഴ്ച രാത്രി 9.30 ഓടെ ലിമറിക്കിലെ Patrickswell N21 റോഡില്‍‍ കാറും വാനും പരസ്പരം കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ട് പേര്‍ മരണപ്പെട്ടു. 30 വയസ്സിനടുത്ത് പ്രായമുള്ള ഇരുവരും അപകടസ്ഥലത്ത് വച്ച്തന്നെ മരണപ്പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ലിമറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. ഒരു പിഞ്ചുകുഞ്ഞും, ഇരുപത് വയസ്സിനടുത്ത് പ്രായമുള്ള ഒരു യുവതിയും, യുവാവുമായിരുന്നു കൂട്ടിയിടിച്ച വാനിലുണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഞായറാഴ്ച Kerry കൗണ്ടിയിലെ Ballinruddery യില്‍‍ നടന്ന മറ്റൊരപകടത്തില്‍ കാര്‍ മരത്തിലിടിച്ച് 19 കാരനായ യുവാവ് മരണപ്പെട്ടു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30 ഓടെയായിരുന്നു ഈ അപകടം. ഈ യുവാവും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു. മൃതദേഹം പിന്നീട് Kerry യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി.

തിങ്കളാഴ്ച പുലര്‍ച്ചെ Mayo കൗണ്ടിയിലെ Achill Island ല്‍ കാറിടിച്ച് കാല്‍നടയാത്രക്കാരനായ 40 വയസ്സുകാരന്‍ മരണപ്പെട്ടു. പുലര്‍ച്ചെ 3.15 നായിരുന്നു ഈ അപകടം. ഇദ്ദേഹവും സംഭവസ്ഥലത്തു വച്ചുതെന്നെ മരപ്പെടുകയായിരുന്നു. മൃതദേഹം Mayo യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്കാണ് മാറ്റിയത്.

ഈ അപകടത്തിന് സാക്ഷിയായവരോ, അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൈവശമുള്ളവരോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ Henry Street ഗാര്‍ഡ സ്റ്റേഷനിലോ(061212400), ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈനിലോ(1800666111), മറ്റേതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: