കുട്ടികളുടെ ഐറിഷ് പാസ്സ്പോർട്ട് നൽകുന്നതിലെ കാലതാമസത്തിന്റെ കാരണങ്ങൾ എന്തൊക്കെ..? അപേക്ഷ പൂരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അറിയാം..

അയർലൻഡിൽ കുട്ടികളുടെ പാസ്സ്‌പോർട്ട് അനുവദിക്കുന്നതിലെ കാലതാമസം തുടർക്കഥയാവുന്നു.
അപേക്ഷാ ഫോമുകളിൽ വരുത്തുന്ന പിഴവുകളും മറ്റും കാരണം കുട്ടികൾക്ക് പുതിയ പാസ്‌പോർട്ടുകൾ സമയത്ത് ലഭിക്കാത്തതിനാൽ നിരവധി കുടുംബങ്ങൾക്ക് അവധിക്കാലയാത്രകളടക്കം മുടങ്ങിയതായി Cavan-Monaghan TD Niamh Smyth ചൂണ്ടിക്കാട്ടി. കുട്ടികളുടെ പാസ്‌പോർട്ട് അപേക്ഷകളുമായി ബന്ധപ്പെട്ട് എല്ലാ വർഷവും നൂറുകണക്കിന് പരാതികളാണ് വരുന്നതെന്നും അദ്ദേഹം വിമർശിച്ചു.

അപ്ലിക്കേഷൻ ഫോമിൽ അറിയാതെ വരുത്തുന്ന തെറ്റുകൾക്ക് പുറമെ അപേക്ഷയോടപ്പം ചില രേഖകൾ ഉൾപ്പെടുത്താത്തതും പാസ്സ്‌പോർട്ട് കൃത്യസമയത്ത് നൽകാൻ സാധിക്കാത്തതിന് കാരണമാകാറുണ്ടെന്നാണ് പാസ്‌പോർട്ട് ഓഫീസിൽ നിന്നുള്ള അറിയിപ്പ്.

മറ്റൊരു പൊതുവായ പ്രശ്നം പസോപോർട്ട് ആവശ്യമുള്ള കുട്ടിയുടെ പാരന്റ് കൺസെന്റ് ഫോമിൽ ഒപ്പിടുന്ന തിയ്യതിയും ഇതിന് സാക്ഷിയാവുന്ന ഗാർഡ അല്ലെങ്കിൽ മറ്റ് അധികാരികൾ ഒപ്പിടുന്ന തിയ്യതിയും വ്യത്യസ്തമാവുന്നതാണ്. ഇത്തരം അപേക്ഷകൾ പാസ്സ്‌പോർട്ട് ഓഫിസ് തള്ളിക്കളയും.

ഇങ്ങനെ തെറ്റ് സംഭവിച്ചാൽ രണ്ടാമതൊരു സമ്മതപത്രം പൂരിപ്പിച്ച് വീണ്ടും സാക്ഷ്യപ്പെടുത്തി പാസ്‌പോർട്ട് ഓഫീസിൽ സമർപ്പിക്കേണ്ടതിനാൽ പാസ്പോര്ട്ട് കാലതാമസം പിന്നെയും വർധിക്കും. അതിനാൽ സമ്മത പത്രത്തിൽ ഇത്തരത്തിൽ രണ്ട് വ്യത്യസ്‍ത തിയ്യതികൾ വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്.

കുട്ടികളുടെ പാസ്സ്‌പോർട്ട് വൈകാൻ മറ്റൊരു കാരണം ഇനിപറയുന്നതാണ്, പാസ്സ്‌പോർട്ട് ഓഫിസിൽ നിന്നും അധികാരികൾ അപേക്ഷ പരിശോധിക്കുമ്പോൾ സമ്മതപത്രം സാക്ഷ്യപെടുത്താൻ നിങ്ങൾ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥനെ അവർക്ക് ഫോണിൽ ബന്ധപ്പെടേണ്ടതുണ്ട്.. ഉദാഹരണത്തിന് സമ്മത പത്രം സാക്ഷ്യപ്പെടുത്തിയത് ഒരു സ്കൂളിലെ പ്രിൻസിപ്പൽ ആണെങ്കിൽ വേനലവധിക്ക് സ്കൂൾ അടക്കുന്ന സമയത്താവും പാസ്സ്‌പോർട്ട് ഓഫിസിൽ നിന്നും സ്കൂളിലേക്ക് വിളി വരിക. സ്വാഭാവികമായും മറുപടി ലഭിക്കാത്തതിനാൽ അപേക്ഷ പരിഗണിക്കുന്നത് വീണ്ടും വൈകും.

കുട്ടികളുടെ ഐറിഷ് പാസ്‌പോർട്ട് അഞ്ച് വർഷത്തേക്ക് സാധുതയുള്ളതാണ്. ഈ വർഷം ജൂൺ മാസമാദ്യം പാസ്സ്‌പോർട്ട് ഓഫിസിൽ പ്രോസസ്സ് ചെയ്യാൻ ഏകദേശം 200,000 ത്തോളം അപേക്ഷകൾ ആണ് ഉണ്ടായിരുന്നത്.ഇതിൽ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് നിരവധി അപേക്ഷകൾ പെട്ടന്ന് പരിഗണിച്ചിരുന്നു.

അപേക്ഷകൾ ഓൺലൈനായി നൽകുമ്പോൾ നേരത്തെയാക്കാനും മേല്പറഞ്ഞ തെറ്റുകൾ ഒഴിവാക്കാനും ശ്രദ്ധിക്കുക.

Share this news

Leave a Reply

%d bloggers like this: