നൂറ് കടന്ന് അയർലൻഡിലെ മങ്കിപോക്‌സ് കേസുകൾ

അയർലൻഡിൽ സ്ഥിരീകരിച്ച മങ്കിപോക്സ് കേസുകളുടെ എണ്ണം കഴിഞ്ഞ ആഴ്‌ച നൂറ് കടന്നതായി Health Protection Surveillance Centre (HPSC) ൽ നിന്നുള്ള കണക്കുകൾ.

പുതിയ വർധനവിന്റെ പശ്ചാത്തലത്തിൽ രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരെ പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നും HPSC വൃത്തങ്ങൾ അറിയിച്ചു.

മങ്കിപോക്സ് കേസുകൾ നൂറ് കടന്നതോടെ അയർലൻഡ് ആരോഗ്യവകുപ്പ് ജാഗ്രത പാലിക്കുവാൻ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. പുറം രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താനുള്ള സാഹചര്യം ഒഴിവാക്കണം.

മങ്കിപോക്സ് ബാധിക്കുന്ന മിക്ക രോഗികളിലും പനി, ശരീരവേദന, വിറയൽ, ക്ഷീണം എന്നിവ അനുഭവപ്പെടുന്നു, കൂടാതെ മുഖത്തും കൈകളിലും ചുണങ്ങു വികസിക്കുകയും ചെയ്യാം, തുടർന്നുള്ള ദിവസങ്ങളിൽ അത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കും. മിക്ക ആളുകളും ഏതാനും ആഴ്ചകൾക്കുള്ളിൽ സുഖം പ്രാപിക്കുന്നു. സാധാരണയായി ആറ് മുതൽ 13 ദിവസം വരെയാണ് മങ്കിപോക്സ് ഇൻകുബേഷൻ കാലയളവ്, എന്നാൽ അഞ്ച് മുതൽ 21 ദിവസം ശ്രദ്ധവേണമെന്ന് ആരോഗ്യ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: