പ്രൈവസി ഫീച്ചറുകൾ ശക്തമാക്കി വാട്‌സ്ആപ്പ്, സ്‌ക്രീൻഷോട്ട് ദുരുപയോഗം കുറയും, ഇനി മുതൽ ആരുമറിയാതെ ഗ്രൂപ്പും വിടാം

വ്യക്തികളുടെ സ്വകാര്യതയ്‌ക്ക് കൂടുതൽ പ്രാധാന്യം നൽകി ജനപ്രിയ ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ്.വാട്സ്ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറുകൾ ഇനി മുതൽ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയും സ്വകാര്യതയും നൽകും.

ആരുമറിയാതെ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ നിന്നും എക്‌സിറ്റാകാമെന്നതാണ് പുതിയ അപ്ഡേറ്റ് നൽകുന്ന ഒരു പ്രധാന ഫീച്ചർ. ​ഗ്രൂപ്പിൽ നിന്നും എക്സിറ്റായ ആളുടെ പേരും നമ്പറും മുഴുവൻ അം​ഗങ്ങൾക്കും കാണാവുന്ന തരത്തിൽ ആയിരുന്നത് പലരെയും മുൻപ് അലട്ടിയിരുന്ന പ്രശ്നമായിരുന്നു. എന്നാൽ ഇനിമുതൽ ഇഷ്ടമല്ലാത്ത ഗ്രൂപ്പിൽ നിന്നും ആരുമറിയാതെ സ്കൂട്ടാവാം.

ഈ മാസം പുറത്തിറങ്ങുന്ന അപ്‌ഡേറ്റിന്റെ ഭാഗമായി, വ്യൂ വൺസ് സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ നിന്ന് ആളുകളെ തടയാനുള്ള സംവിധാനവും വരുന്നുണ്ട്.തുറന്നാൽ ഒറ്റത്തവണ മാത്രം കാണാനാകുന്ന ചിത്രങ്ങളും സന്ദേശങ്ങളും സ്ക്രീൻഷോട്ട് എടുത്ത് ദുരുപയോഗം ചെയ്യുന്ന കേസുകൾ വർധിച്ചിരുന്നു. ഇതിന് പരിഹാരമാകുന്നു തരത്തിലാണ് വാട്സ്ആപ്പ് മാറ്റങ്ങൾ.

സ്‌ക്രീൻഷോട്ട് ബ്ലോക്കിംഗ് ടൂൾ നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ്, ഉടൻ തന്നെ ഉപയോക്താക്കൾ ഇതിന്റെ അനൂകൂല്യം ലഭിക്കുമെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു.

അടുത്തകാലത്തായി നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് ഉപഭോക്താക്കൾക്കായി കമ്പനി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മേൽ പറഞ്ഞ മാറ്റങ്ങൾക്ക് പുറമെ വാട്സ്ആപ്പ് ഡീലിറ്റ് ഫോർ എവരിവൺ ഫീച്ചറും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇനിമുതൽ മെസെജ് തെറ്റായി അയച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ ഡീലിറ്റ് ചെയ്യാനാകും . സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണിത്. നേരത്തെ ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് സമയപരിധിക്കുള്ളിലായിരുന്നു മെസെജ് ഡീലിറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നത്.

Share this news

Leave a Reply

%d bloggers like this: