റഗ്ബിയിൽ ട്രാൻസ്ജെന്റർ സ്ത്രീകളോട് വിവേചനമോ? Female contact rugby മത്സരങ്ങളിൽ നിന്നും ട്രാൻസ്ജെന്റർ സ്ത്രീകളെ വിലക്കാൻ IRFU തീരുമാനം

Female contact rugby മത്സരങ്ങളില്‍ നിന്നും ട്രാന്‍സ്ജെന്റര്‍ സ്ത്രീകളെ വിലക്കാന്‍ Irish Rugby Football Union(IRFU) തീരുമാനം. യൂണിയന്റെ ജെന്റര്‍ പാര്‍ട്ടിസിപ്പേഷന്‍ നയത്തില്‍ വരുത്തിയ പുതിയ മാറ്റം പ്രകാരമാണ് നടപടി.

ലോക റഗ്ബി യൂണിയന്‍‍ ചട്ടപ്രകാരവും, ശാസ്ത്രീയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലുമാണ് ഈ തീരുമാനമെടുത്തതെന്ന് IRFU അധികൃതര്‍ അറിയിച്ചു. അടുത്ത സീസണ്‍ മുതലാണ് IRFU പുതുക്കിയ ജെന്റര്‍ പാര്‍ട്ടിസിപ്പേഷന്‍ നയം നടപ്പാക്കുക.

ഈ മാറ്റം നിലവില്‍ രണ്ട് താരങ്ങളെയാണ് ബാധിക്കുകയെന്നും, ഇവരുമായി ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തതായും IRFU അധികൃതര്‍ അറിയിച്ചു. നോണ്‍ കോണ്ടാക്ട് ഫോര്‍മാറ്റിലുള്ള മത്സരങ്ങളില്‍ ഇവര്‍ക്ക് പങ്കെടുക്കാമെന്നും, റഫറിയിങ്, കോച്ചിങ് മുതലായ ജോലികള്‍ ചെയ്യാവുന്നതാണെന്നും IRFU ഇവരെ അറിയിച്ചിട്ടുണ്ട്.

IRFU ന്റെ തീരുമാനത്തെ അപലപിച്ചുകൊണ്ട് Trans Equality Together കഴിഞ്ഞ ദിവസം രംഗത്തെത്തി. തീരുമാനം രണ്ട് താരങ്ങളെ മാത്രമേ ബാധിക്കുന്നുള്ളവെങ്കിലും, സമൂഹത്തിലാകെ ഇത് ആഴത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് Trans Equality Together കോ-ഡയറക്ടര്‍ Moninne Griffith, പറഞ്ഞു..

റഗ്ബി സ്പോര്‍ട്സില്‍ ട്രാന്‍സ് വിഭാഗം ആളുകള്‍ക്ക് ഇടമില്ല എന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ട്രാന്‍സ്ജെന്റര്‍ വനിതകളുടെ കുടുംബങ്ങളിലേക്കും മറ്റുമെത്തിക്കാന്‍ ഈ തീരുമാനം കാരണമാവും, കൂടാതെ ട്രാന്‍സ് താരങ്ങളെ മാറ്റിനിര്‍ത്താന്‍ മറ്റ് കായിക സമിതികള്‍ക്ക് ഈ തീരുമാനം പ്രേരണയായേക്കും എന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: