അയർലൻഡ് തെരുവുകളിൽ വീണ്ടും അക്രമം ; Westmeath ലുണ്ടായ അക്രമത്തിൽ 49 കാരൻ കൊല്ലപ്പെട്ടു ; രണ്ട് പേർ അറസ്റ്റിൽ

അയര്‍ലന്‍ഡിലെ Westmeath ചര്‍ച്ച് റോഡിലുണ്ടായ അക്രമത്തില്‍ നാല്‍പ്പത് വയസ്സുകാരന്‍ കൊല്ലപ്പെട്ടു. Offaly കൗണ്ടിയിലെ Edenderry സ്വദേശിയായ Paul ‘Babs’ Connolly എന്നയാളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ 2.35 ഓടെ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു ഇദ്ദേഹത്തെ കണ്ടെത്തിയത്. ഉടനെ Portiuncula യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒരു സുഹൃത്തിന്റെ ബാച്ചിലര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനായിരുന്നു ഇദ്ദേഹം Athlone ലെത്തിയത്.

കൊലപാതകത്തില്‍ പങ്കെടുത്തതായി സംശയിക്കുന്ന രണ്ട് പേരെ ഗാര്‍ഡ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തു. 19 വയസ്സുകാരനായ ഒരു യുവാവിനെയും, 30ന് മുകളില്‍ പ്രായമുള്ള മറ്റെരാളെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി Athlone ഗാര്‍ഡ സ്റ്റേഷനിലേക്ക് മാറ്റി.

മരണകാരണം കണ്ടെത്തുന്നതിനായി വിശദമായ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ State Pathologist ഓഫീസിനെ നിലവില്‍ വിവരം അറിയിച്ചിട്ടുണ്ട്. അന്വേഷണം ഏകോപിപ്പിക്കാന്‍ Athlone ഗാര്‍ഡ സ്റ്റേഷനില്‍ പ്രത്യേക ഇന്‍സിഡന്റ് റൂമും ആരംഭിച്ചു. Athlone ചര്‍ച്ച് സ്ട്രീറ്റിലെ കൊലപാതകം നടന്ന സ്ഥലത്ത് ഗാര്‍ഡ‍ പരിശോധനകള്‍ നടത്തും. അക്രമത്തിന് സാക്ഷിയായവരോ, അക്രമത്തിന്റെ വീഡിയോ ഫൂട്ടേജ് കൈവശമുള്ളവരോ ഗാര്‍ഡയെ വിവരമറിയിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഡബ്ലിനിലെ Luas Stop ല്‍ വച്ച് യുവാവിനെ പത്തോളം കൌമാരക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയില്‍ കഴിയുകയാണ്.

Share this news

Leave a Reply

%d bloggers like this: