“രാജസ്ഥാൻ റോയൽസ് ടീം ഉടമസ്ഥൻ മുഖത്തടിച്ചു” ആത്മകഥയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുൻ ന്യൂസിലാൻഡ് താരം റോസ് ടെയ്‌ലർ

2011 ല്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ പൂജ്യം റണ്‍സിന് പുറത്തായതിന്റെ പേരില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമസ്ഥന്‍ നാല് തവണ മുഖത്തടിച്ചതായി മുന്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരം റോസ് ‍ടെയ്‍ലര്‍. ‘Ross Taylor: Black & White’ എന്ന പേരില്‍ പുറത്തിറങ്ങിയ ആത്മകഥയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

മൊഹാലിയില്‍ കിങ്സ് ഇലവന്‍ പഞ്ചാബുമായി നടന്ന മത്സരത്തിന് ശേഷമായിരുന്നു സംഭവം. പഞ്ചാബ് ഉയര്‍ത്തിയ 195 റണ്‍സ് പിന്തുടരുകയായിരുന്ന രാജസ്ഥാന്‍ ടീമിലെ അംഗമായ ടെയ്‍ലര്‍ പൂജ്യം റണ്‍സിന് പുറത്തായിരുന്നു. മത്സരം റോയല്‍സ് പരാജയപ്പെടുകയും ചെയ്തു. തുടര്‍ന്ന് ടീം ഹോട്ടലിലെ ഏറ്റവും മുകള്‍ നിലയിലെ ബാറില്‍ വച്ച് തന്നെ കണ്ട ടീം ഉടമകളില്‍ ഒരാള്‍ തന്നോട് ” റോസ്..ഞങ്ങള്‍ നിങ്ങള്‍ക്ക് കോടികള്‍‍ തരുന്നത് പൂജ്യം റണ്‍സിന് പുറത്താവാനല്ല ” എന്ന് പറഞ്ഞതായും, തുടര്‍ച്ചയായി മൂന്ന്-നാല് തവണ മുഖത്തടിച്ചതായും ടെ‍യ്‍ലര്‍ ആത്മകഥയില്‍ പറയുന്നു. അയാള്‍ ചിരിച്ചുകൊണ്ടായിരുന്നു അടിച്ചതെന്നും, അതേസമയം അത് തമാശയ്ക്കാണോ അല്ലയോ എന്ന് തനിക്ക് ഉറപ്പില്ലെന്നും താരം പറഞ്ഞു. ഈ സമയം ഷെയ്‍ന്‍ വോണ്‍ അടക്കമുള്ള താരങ്ങള്‍ അവിടെയുണ്ടായിരുന്നതായും താരം പറഞ്ഞു.

2008 മുതല്‍ 2010 വരെയുള്ള മൂന്ന് സീസണുകള്‍ക്ക് BFC യില്‍ കളിച്ചതിന് ശേഷമായിരുന്നു റോസ് ‍ ടെ‍യ്‍ലര്‍ രാജസ്ഥാന്‍ റോയല്‍സിലേക്ക് മാറിയത്. ഒരു മില്യണ്‍ യു.എസ് ഡോളര്‍ ചിലവാക്കിയായിരുന്നു അന്ന് താരത്തെ റോയല്‍സ് ടീമിലേക്കെത്തിച്ചത്. 12 മത്സരങ്ങളിലാണ് ആ സീസണില്‍ താരം രാജസ്ഥാനില്‍ കളിച്ചത്. തുടര്‍ന്ന് ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്, പൂണെ വാരിയേഴ്സ് തുടങ്ങിയ ടീമുകളിലും റോസ് ടെയ്‍ലര്‍ ഐ.പി.എല്‍ ല്‍ കളിച്ചിരുന്നു.

ഇതുകൂടാതെ ന്യൂസിലാന്‍ഡ് ക്രിക്കറ്റിലെ വംശീയാധിക്ഷേപം സംബന്ധിച്ചും താരം തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ന്യൂസിലാന്‍ഡ് ക്രിക്കറ്റ് വെളുത്തവരുടെ കളിയാണെന്നും, ഡ്രസ്സിങ് റൂമിലെ പല തമാശകളും തന്നെ വേദനിപ്പിച്ചിരുന്നതായും താരം വെളിപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: