ജീവിതച്ചെലവേറിയപ്പോൾ അയർലൻഡിൽ വ്യക്തിഗത വായ്പകൾ എടുത്തവരുടെ എണ്ണത്തിൽ വർദ്ധനവ്

അയർലൻഡിൽ Personal loan എടുത്തവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻ വർധനയെന്ന് Banking & Payments Federation Ireland കണക്കുകൾ. വീട് അറ്റകുറ്റപ്പണി നടത്താനും , വിദ്യാഭ്യാസം, കല്യാണം എന്നിവയ്ക്കായാണ് ഭൂരിപക്ഷം ആളുകളും വ്യക്തിഗത വായ്പകൾ എടുത്തിട്ടുള്ളതെന്നും BPFI വിശദീകരിച്ചു.

2022 ലെ രണ്ടാം പാദത്തിൽ കഴിഞ്ഞ വർഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് വ്യക്തിഗത വായ്പ 20.1% വർധിച്ച് 414 മില്യൺ യൂറോയായി ഉയർന്നു.അതേസമയം കാർ ലോണുകളിൽ ഇടിവ് രേഖപ്പെടുത്തി. പുതിയ കാർ രജിസ്ട്രേഷൻ ഏകദേശം അഞ്ചിലൊന്നായി കുറഞ്ഞെന്നാണ് കണക്കുകൾ.

വിദ്യാഭ്യാസം, ഹോളിഡേ ടൂർ, വിവാഹങ്ങൾ എന്നിവയ്‌ക്കായാണ് ലോൺ ആവശ്യക്കാർ ഏറെയും.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വായ്പാ മൂല്യം 59.2% വർദ്ധിച്ച് 146 ദശലക്ഷം യൂറോയായി ഉയർന്നു.

രാജ്യത്തെ പണപ്പെരുപ്പം 38 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതോടെ ജീവിതച്ചെലവ് കുത്തനെ വർധിക്കുന്ന ആശങ്കകൾക്കിടയിലാണ് ഈ കണക്കുകൾ പുറത്തുവരുന്നത്.

2022 ലെ രണ്ടാം പാദത്തിൽ ഹോം ഇംപ്രൂവ്‌മെന്റ് ലോണുകൾ ഏകദേശം 141 മില്യൺ യൂറോ കുറഞ്ഞു, എന്നാൽ 2021 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 12.7% കൂടുതലാണെന്നും ബാങ്കിംഗ് മേഖല പ്രതിനിധി സംഘം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: