കുട്ടിത്താരങ്ങൾ നിറഞ്ഞാടി, ആവേശകരമായ കലാശപോരാട്ടത്തിൽ Railway Union Cubs നെ അഞ്ച് റൺസിന് തോൽപ്പിച്ച് ‘Finglas Cubs’

Mixed Cubs A League ഫൈനലിൽ Finglas Cubs ന് കിരീടം. ആതിഥേയരായ Railway Union Cubs നെ അഞ്ച് റൺസിനാണ് Finglas Cubs തോൽപിച്ചത്. ഇരു ടീമിലെയും കുട്ടിത്താരങ്ങൾ കളം നിറഞ്ഞാടിയിപ്പോൾ വിജയം ആർക്കൊപ്പമെന്നറിയാൻ അവസാന ഓവർ വരെ കാത്തുനിൽക്കേണ്ടി വന്നത് കാണികളെ ആവേശഭരിതരാക്കി.

കലാശപോരാട്ടത്തിന്റെ സകല ലക്ഷണങ്ങളും പ്രകടമാക്കിയ മത്സരത്തിൽ അത്യുഗ്രൻ പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. നിർണ്ണായകമായ മത്സരത്തിലെ സമ്മർദത്തെ ഇരു ടീമിലെയും കുട്ടിത്താരങ്ങൾ കൈകാര്യം ചെയ്ത വിധം അതിശയിപ്പിച്ചെന്ന് Finglas Cricket Club ഫേസ്ബുക്ക് കുറിച്ചു.

ആദ്യം ബാറ്റ് ചെയ്ത Finglas Cubs 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എടുത്തു. എന്നാൽ കുറഞ്ഞ വിജയലക്ഷ്യം പിന്തുടർന്ന Railway Union Cub ബാറ്റർമാർക്കെതിരെ നല്ല രീതിയിൽ പന്തെറിഞ്ഞ Finglas Cubs ലെ ബൗളർമാർ 20 ഓവറിൽ 96 റൺസ് എടുക്കാനെ Railway Union Cub നെ അനുവദിച്ചുള്ളു.

Share this news

Leave a Reply

%d bloggers like this: