ആശുപത്രി വെയ്റ്റിംഗ് ലിസ്റ്റുകൾ പൂർത്തിയാക്കാൻ 15 വർഷമെടുക്കുമെന്ന് കൺസൾട്ടന്റുകളുടെ മുന്നറിയിപ്പ്

സർക്കാർ അടിയന്തരമായി ധനസഹായം നൽകിയില്ലെങ്കിൽ നിലവിലെ ഹോസ്പിറ്റൽ വെയിറ്റിംഗ് ലിസ്റ്റുകൾ തീരാൻ 15 വർഷമെടുക്കുമെന്ന് Irish Hospital Consultants Association (IHCA) . അയർലണ്ടിൽ വിവിധ വിഭാഗങ്ങളിലായി ആശുപത്രി വെയ്റ്റിംഗ് ലിസ്റ്റുകളിൽ ചികത്സ കാത്തു കിടക്കുന്നവരുടെ എണ്ണം 100,000-ത്തിലധികം കുട്ടികൾ ഉൾപ്പെടെ 907,000-ൽ എത്തിയിരിക്കുന്നതയാണ് റിപ്പോർട്ട്.

അയർലൻഡിൽ നിലവിലുള്ള ആരോഗ്യസംവിധാനത്തിന്റെ ശേഷി നോക്കുമ്പോൾ നിലവിലെ ലിസ്റ്റിലെ മുഴുവൻ രോഗികൾക്കും ചികിത്സ ലഭിക്കണമെങ്കിൽ ചുരുങ്ങിയത് 15 വർഷമെടുക്കുമെന്നാണ് IHCA പറയുന്നത്.

രാജ്യത്ത് നിലവിൽ ഡോക്ടർമാരുടെ 882 സ്ഥിരം തസ്തികകകൾ ഒഴിഞ്ഞു കിടക്കുകയാണ് ഇത് വർധിച്ചു വരുന്ന രോഗികൾക്ക് ആവശ്യമായ സമയത്ത് കൃത്യമായ ചികിത്സ കിട്ടാത്ത അവസ്ഥ സൃഷ്ടിക്കുന്നുണ്ട്.
ചില ഇടങ്ങളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടമാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്, കൂടാതെ ആവശ്യമായ യോഗ്യതയില്ലാത്ത108 നോൺ-സ്പെഷ്യലിസ്റ്റ് കൺസൾട്ടന്റുമാർ രാജ്യത്തെ ആശുപത്രികളിൽ ജോലി ചെയ്യുന്നുണ്ടെന്ന് IHCA ചൂണ്ടികാണിച്ചു.

ആവശ്യത്തിന് ആശുപത്രി കൺസൾട്ടന്റുമാർ ഇല്ലാത്തതും കിടത്തി ചികിത്സയുടെ അപര്യാപ്തതയും രോഗികളുടെ വെയിറ്റിംഗ് ലിസ്റ്റുകൾ അനിയന്ത്രിതമായി നീളാൻ കാരണമാകുന്നുണ്ടെന്നും IHCA മുന്നറിയിപ്പ് നൽകി.

അയർലൻഡിലെ ആരോഗ്യരംഗത്തെ പ്രശ്നങ്ങളും അതിന്റെ പരിഹാര മാർഗ്ഗങ്ങളും തങ്ങൾക്കറിയാം,അവ പരിഹരിക്കാൻ കഴിയുമെന്ന വിശ്വാസവുമുണ്ട്. എന്നാൽ കൃത്യസമയത്ത് രോഗികളെ ചികിത്സിക്കാൻ കിടക്കകളും കൺസൾട്ടന്റുമാരും ആവശ്യമാണ് അതിനായുള്ള നടപടികൾ ബജറ്റിൽ എങ്കിലും ഉൾപ്പെടുത്തണമെന്ന് ,IHCA വക്താവ് പ്രൊഫസർ ഇർവിൻ പറഞ്ഞു.

ഈ കുറവുകൾ പരിഹരിക്കാനും വെയ്റ്റിംഗ് ലിസ്റ്റ് പ്രതിസന്ധിക്ക് അയവുവരുത്താനും അയർലൻഡിൽ 2030 ഓടെ 5,000 കിടക്കകൾ കൂടി ആവശ്യമാണെന്ന് IHCA കണക്കാക്കുന്നു.

Share this news

Leave a Reply

%d bloggers like this: