Donegal ലെ നദിയിൽ കൂട്ടത്തോടെ ചത്തുപൊങ്ങിയത് രണ്ടായിരത്തിലധികം മത്സ്യങ്ങൾ ; അന്വേഷണമാരംഭിച്ച് അധികൃതർ

അയര്‍ലന്‍ഡിലെ Donegal കൗണ്ടിയിലൂടെ ഒഴുകുന്ന Glenagannon നദിയില്‍ കഴിഞ്ഞ ദിവസം ചത്തതുപൊങ്ങിയത് രണ്ടായിരത്തിലധികം മത്സ്യങ്ങള്‍. അറ്റ്‍ലാന്റിക് സാല്‍മണ്‍, Brown trout എന്നീ ഇനങ്ങളില്‍പ്പെട്ട 2250 മത്സ്യങ്ങളെയാണ് നദിയില്‍ ചത്തുപൊങ്ങിയ നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ചയായിരുന്നു നദിയില്‍ മത്സ്യങ്ങളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയതായി ഒരാള്‍ Inland Fisheries Ireland ലേക്ക് വിവരമറിയിച്ചത്. ഇതേത്തുടര്‍ന്ന് ശുദ്ധജല മത്സ്യ സംരക്ഷണത്തിനായുള്ള ഐറിഷ് സര്‍ക്കാര്‍ ഏജന്‍സിയുടെ നേതൃത്വത്തതില്‍ വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. മത്സ്യങ്ങളെ കൊന്നൊടുക്കിയതാവാം എന്ന സാധ്യതയാണ് അധികൃതര്‍ പരിശോധിച്ചുവരുന്നത്. നദിയിലെ നാല് കിലോമീറ്ററോളം വരുന്ന ഏരിയയിലെ മത്സ്യങ്ങളാണ് കൊല്ലപ്പെട്ടത്.

മത്സ്യങ്ങല്‍ ചത്തുപൊങ്ങിയത് കണ്ടെത്തിയ വിവരം IFI യിലേക്ക് അറിയിച്ചയാള്‍ക്ക് നന്ദി പറയുന്നതായും, ഉടനടി അന്വേഷണം ആരംഭിക്കാന്‍ ഇത് സഹായകമായെന്നും IFI ‍‍ഡയറക്ടര്‍ Milton Matthews പറഞ്ഞു.

മത്സ്യങ്ങളെ കൊന്നൊടുക്കല്‍, ജലം മലിനമാക്കല്‍ തുടങ്ങിയ സംഭവങ്ങള്‍ ശ്രദ്ധയിപ്പെട്ടാല്‍ ഉടന്‍ തന്നെ IFI യുടെ 24 മണിക്കൂര്‍ ഹോട്ട്ലൈന്‍ നമ്പറായ 0818-34 74-24 ലേക്ക് അറിയിക്കണമെന്ന് IFI പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: