യാത്രക്കാർ വലഞ്ഞു , സാങ്കേതിക തകരാർ മൂലം റദ്ദാക്കിയത് Aer Lingus 51 ഫ്‌ലൈറ്റുകൾ, ഒടുവിൽ പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കമ്പനി അറിയിപ്പ്

വിമാന സർവീസുകളെ ബാധിച്ച സാങ്കേതിക തകരാർ പരിഹരിച്ചെന്ന് Aer Lingus അറിയിച്ചു.ഡബ്ലിനിൽ നിന്നും യൂറോപ്യൻ, യുകെ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ളതും തിരിച്ചുമുള്ള 51 വിമാനങ്ങളാണ് ഇന്നലെ റദ്ദാക്കേണ്ടി വന്നതെന്ന് കമ്പനി അറിയിച്ചു.

സാങ്കേതിക തകരാർ കാരണം വെബ്സൈറ്റ് വഴി ഫ്ലൈറ്റ് വിവരങ്ങൾ യാത്രക്കാർക്ക് അറിയാൻ കഴിയാത്തത് കാരണം നിരവധി യാത്രക്കാർ എയർപോർട്ടിൽ എത്തുകയും ചെയ്തു. ഇതിനെ തുടർന്നുണ്ടായ ഗുരുതരമായ ബുദ്ധിമുട്ടുകൾക്ക് Aer Lingus ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചു.

യുകെയിൽ നെറ്റ്‌വർക്ക് സെർവറിൽ നിന്നുള്ള സേവനങ്ങളിലെ കണക്റ്റിവിറ്റി തകരാറാണ് സിസ്റ്റം തകരാറിന് കാരണമെന്ന് എയർലൈൻ വ്യക്തമാക്കി.

ഇന്നത്തെ സർവീസുകൾ സാധാരണപോലെ പ്രവർത്തിക്കുമെന്ന് എയർലൈൻ അറിയിച്ചു. യാത്രക്കാർ ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റിനായി സമയത്ത് വിമാനത്താവളങ്ങളിൽ വരാൻ നിർദ്ദേശിക്കുന്നതായി എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: