‘നാട് വിടുന്ന ഐറിഷ് യുവതലമുറ’; അയർലൻഡിലെ 70 ശതമാനത്തോളം യുവാക്കൾ രാജ്യം വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്

മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ തേടി ഇന്ത്യയില്‍ നിന്നടക്കമുള്ള യുവാക്കള്‍ ചേക്കേറുന്ന രാജ്യങ്ങളിലൊന്നാണ് അയര്‍ലന്‍ഡ്. എന്നാല്‍ അയര്‍ലന്‍ഡിലെ വലിയൊരു വിഭാഗം യുവാക്കള്‍ ഇതേ ആവശ്യങ്ങള്‍ക്കായി മറ്റു രാജ്യങ്ങളിലേക്ക് പറക്കാനൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടാണ് നിലവില്‍ പുറത്തു വന്നിരിക്കുന്നത്.

National Youth Council of Ireland (NYCI) ന് വേണ്ടി RedC നടത്തിയ സര്‍വ്വേ പ്രകാരം രാജ്യത്തെ 18 നും 24 നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ 70 ശതമാനം പേരും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ക്കായി വിദേശരാജ്യങ്ങളിലേക്ക് പോവാന്‍ തയ്യാറെടുക്കുന്നതായി കണ്ടെത്തിയിരിക്കുന്നു.

ഐറിഷ് യുവാക്കളിലെ ഈ പ്രവണത കുറയ്ക്കുന്നതിനായി വരാനിരിക്കുന്ന ബജറ്റില്‍ യുവാക്കളെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതികള്‍ ആവശ്യമാണെന്ന് NYCI ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ 55 ഓളം യുവ-സംഘടനകളെ പ്രതിനിധീകരിക്കുന്ന കൗണ്‍സിലാണ് NYCI.

സര്‍വ്വേ പ്രകാരം രാജ്യത്തെ 80 ശതമാനം യുവാക്കള്‍ തങ്ങളു‌ടെ ഭാവിയെ സംബന്ധിച്ച് കടുത്ത ആശങ്കയിലാണ്, 50 ശതമാനം ആളുകള്‍‍ ജീവിതച്ചിലവ് വര്‍ദ്ധനവ് മൂലം വലിയ രീതിയിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. 40 ‍ ശതമാനം ആളുകള്‍ തങ്ങള്‍ ആറുമാസങ്ങള്‍ക്ക് മുന്‍പുള്ളത് പോലെ സന്തുഷ്ടരല്ലെന്നും, 25 ശതമാനത്തോളും ആളുകള്‍ അവരുടെ കഴിഞ്ഞ ആറുമാസക്കാലത്തെ ഗാര്‍ഹിക ജീവിതം ദുരിതപൂര്‍ണ്ണമാണെന്നും അഭിപ്രായപ്പെട്ടു.

ജീവിതച്ചിലവ് സമൂഹത്തെയാകെ ബാധിക്കുമ്പോള്‍, യുവാക്കളിലാണ് അതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ ഉണ്ടാവുന്നതെന്ന് NYCI പോളിസി ഡയറക്ടര്‍ Paul Gordon പറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഫീസുകള്‍ കുറയ്ക്കുക, 20 വയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള മിനിമം വേതനം 20 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് ലഭിക്കുന്നതിന് സമാനമാക്കുക, ജോബ്‍സീക്കേഴ്സ് അലവന്‍സുകള്‍ വര്‍ദ്ധിപ്പിക്കുക, തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ പരിഗണിക്കുന്നതിനായി NYCI സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. …

Share this news

Leave a Reply

%d bloggers like this: