ഗാർഡയുടെ വാഹനത്തിന് നേരെ കാർ ഇടിപ്പിച്ച കേസിൽ അന്വേഷണം തുടരുന്നു ; വീടുകൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തി അന്വേഷണ സംഘം

കാറുകള്‍ കൊണ്ടുള്ള അഭ്യാസപ്രകടനം ചോദ്യം ചെയ്ത ഗാര്‍ഡയുടെ വാഹനത്തില്‍ കാര്‍ ഇടിപ്പിച്ച കേസില്‍ അന്വേഷണം തുടരുന്നു. തെളിവ് ശേഖരണത്തിന്റെ ഭാഗമായി ആറോളം വീടുകളില്‍ ഗാര്‍ഡ അന്വേഷണം സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ തിരച്ചില്‍ നടത്തി. Ballyfermot ഏരിയ കേന്ദ്രീകരിച്ചായിരുന്നു ഗാര്‍ഡയുടെ തിരച്ചില്‍ . ഇലക്ട്രോണിക് ഉപകരണങ്ങളക്കമുള്ള നിരവധി വസ്തുക്കള്‍ ഗാര്‍ഡ പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരം.

തിങ്കളാഴ്ച വൈകുന്നേരം 7.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. Cherry Orchard ലെ റോഡില്‍ നിരവധി വാഹനങ്ങള്‍ അപകടകമായ രീതിയില്‍ ഓടിക്കുന്നതായി ഗാര്‍ഡയ്ക്ക് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അവിടേക്ക് എത്തിയ ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്താനായി ഇവരോട് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ അനുസരിച്ചില്ല. ഇതിന് ശേഷമാണ് കൂട്ടത്തിലെ ഒരു കാര്‍ ഗാര്‍ഡയുടെ വാഹനത്തിലേക്ക് രണ്ട് തവണ ഇടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ വാഹനത്തിലുണ്ടായിരുന്ന ഗാര്‍ഡ ഉദ്യോസ്ഥര്‍ക്ക് പരിക്കുകളൊന്നു സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ അന്നുതന്നെ അറിയിച്ചിരുന്നു. അതേസമയം സംഭവത്തെത്തുടര്‍ന്നുണ്ടായ മാനസിക ആഘാതത്തില്‍ നിന്നും ഇരുവരും പുറത്തുകടക്കാത്തതിനാല്‍ , നിലവില്‍ രണ്ട് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇരുവര്‍ക്കും സഹ പ്രവര്‍ത്തകരും, ഗാര്‍ഡ മാനേജ്മെന്റും മാനസിക പിന്തുണ നല്‍കിവരികയാണ്.

Share this news

Leave a Reply

%d bloggers like this: