‘കൾച്ചർ നൈറ്റ് 2022’ ; അയർലൻഡിൽ ഇന്ന് ആഘോഷരാവ്

അയര്‍ലന്‍ഡില്‍ ഇന്ന് കലയും, സര്‍ഗ്ഗാത്മകതയും, സംസ്കാരവും ഒത്തുചേരുന്ന ആഘോഷരാവ്. എഴുപതാമത് കള്‍ച്ചര്‍ നൈറ്റിന്റെ ഭാഗമായി ആയിരത്തോളം ഇവന്റുകളാണ് അയര്‍ലന്‍ഡിലുടനീളം ഇന്ന് അരങ്ങേറുക. സംഗീതം, നൃത്തം, സാഹിത്യം, കായികം, തുടങ്ങി വിവിധ മേഖലഖിലുള്ള ഇവന്റുകളാണ് ഇന്ന് കള്‍ച്ചര്‍ നൈറ്റിന്റെ ഭാഗമായുണ്ടുവുക.

ആര്‍ട്സ് കൗണ്‍സിലിന്റെയും, തദ്ദേശ ഭരണസംവിധാനങ്ങളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന വിപുലമായ ആഘോഷപരിപാടികളില്‍ പ്രധാനപ്പെട്ടവ‍ അയര്‍ലന്‍ഡിലെ ദേശീയ മാധ്യമമായ RTÉ യിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളിലെ ഇവന്റുകളില്‍ നിന്നും വ്യത്യസ്തമായി രാത്രി ഏറെ വൈകിയും ഇത്തവണ പരിപാടികളുണ്ടാവും. 2021 ല്‍ നടന്ന കള്‍ച്ചര്‍ നൈറ്റില്‍ 1.1 ആളുകളായിരുന്നു പങ്കെടുത്തത്. ഈ വര്‍ഷം വിവിധ നഗരങ്ങളില്‍ നടക്കുന്ന പരിപാടികള്‍ സംബന്ധിച്ച് വിവരങ്ങള്‍ക്കും,സമയക്രമത്തിനുമായി താഴെ കാണുന്ന ലിങ്ക് സന്ദര്‍ശിക്കുക.

Share this news

Leave a Reply

%d bloggers like this: