ശ്രേയ ഘോഷാലിന്റെ ലൈവ് കൺസെർട്ട് , ഒക്ടോബർ 29 ന് ഡബ്ലിനിൽ

അന്യഭാഷയിൽ നിന്നും വന്നു തന്റെ സ്വരമാധുരി കൊണ്ടു മലയാളക്കരയെ കീഴ്പ്പെടുത്തിയ ശ്രേയ ഘോഷാലിന്റെ ലൈവ് കൺസെർട്ട് കാണാൻ അയർലൻഡ് മലയാളികൾക്ക് ഇതാ ഒരവസരം. ഒക്ടോബർ 29 വൈകിട്ട് ഏഴുമണിക്ക് അയർലൻഡിൽ ആദ്യമായി ശ്രേയ ഘോഷാലിന്റെ ലൈവ് കൺസെർട്ട് . ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ വച്ചാണ് പരിപാടി നടക്കുക.

ഏത് ഭാഷയിൽ പാടിയാലും ഉച്ചാരണശുദ്ധി കൊണ്ടും ശബ്ദം കൊണ്ടും അത്ഭുതപ്പെടുത്തുന്ന ഗായികയാണ് ശ്രേയ ഘോഷാൽ അതിനാൽ താന്നെ ഇന്ത്യക്കാരുടെ പ്രിയ ഗായിക അയർലൻഡിൽ എത്തുമ്പോൾ സംഗീത പ്രേമികൾ ആവേശംകൊള്ളുമെന്ന് ഉറപ്പ്.

അന്യഭാഷയിൽ നിന്നും വന്നു തന്റെ സ്വരമാധുരി കൊണ്ടു മലയാളക്കരയെ കീഴ്പ്പെടുത്തിയ ഗായികമാർ ഏറെ നമുക്കുണ്ടെങ്കിലും ശ്രേയ ഘോഷാൽ വാക്കുകളുടെ ഉച്ചാരണം കൊണ്ട് ഏവരെയും വിസ്മയിപ്പിച്ചിട്ടുണ്ട്.

ഇതിനകം നാല് ദേശീയ അവാർഡ്കൾ സ്വന്തമാക്കിയ അനുഗ്രഹീത ഗായിക ശ്രേയാഘോഷാൽ മലയാളത്തിൽ മത്രമല്ല ഹിന്ദി ,ബംഗാളി ,തമിഴ്, തെലുങ്ക് ,കന്നട തുടങ്ങി നിരവധി ഭാഷകളിലെല്ലാം തൻ്റെ മധുരസ്വരത്തോടൊപ്പം ഭാഷാശുദ്ധിയും സംയോജിപ്പിച്ച് പാടുന്നത് ഒരത്ഭുതം തന്നെയാണ്.

Share this news

Leave a Reply

%d bloggers like this: