വിദേശ നഴ്‌സുമാർക്ക് 4,000 യൂറോവരെ റീലൊക്കേഷൻ പാക്കേജ് വാഗ്ദാനം ചെയ്ത് അയർലൻഡ് HSE

വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരെ അയർലൻഡിലേക്ക് ആകർഷിക്കാൻ 4,000 യൂറോയുടെ റീലൊക്കേഷൻ പാക്കേജുകൾ പ്രഖ്യാപിച്ച് അയർലൻഡ് HSE.

ഈ ആഴ്ച അവതരിപ്പിച്ച ബജറ്റിൽ അയർലൻഡിലെ ആരോഗ്യമേഖലയിലേക്ക് 6000 ഹെൽത്ത് കെയർ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് HSE യുടെ പ്രഖ്യാപനവും വന്നത്.

യൂറോപ്പ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവര്‍ക്കും പുറത്ത് നിന്നുള്ള നഴ്‌സുമാർക്കും വ്യത്യസ്ത പാക്കേജുകളാണ് HSE പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ യൂറോപ്പിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള റീലൊക്കേഷൻ പാക്കേജ് പ്രകാരം , ആദ്യത്തെ ഒരു മാസത്തെ accommodation allowance ആയി 3,910 യൂറോയും വിമാന ടിക്കറ്റ് ചാർജിന് 250 യൂറോ വരെയും HSE നൽകുമെന്നാണ് വാഗ്ദാനം.

അതേസമയം ഇന്ത്യയടക്കമുള്ള യൂറോപ്പ് ഇതര രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്കുള്ള പാക്കേജിൽ , 800 യൂറോ വരെ ഫ്ലൈറ്റ് അലവൻസ് ലഭിക്കും. മെഡിക്കൽ കൗൺസിൽ പോലുള്ള റെഗുലേറ്ററി ബോഡികളുടെ രജിസ്ട്രേഷൻ ഫീസ്, വിസ ചാർജുകൾ,aptitude costs , മറ്റ് ലെവികൾ തുടങ്ങിയ ചെലവുകൾക്കായി ടോപ്പ്-അപ്പ് പേയ്‌മെന്റുകൾക്കും അപേക്ഷകർക്ക് അർഹതയുണ്ടാവും.

എന്നാൽ കൃത്യമായ പാക്കേജ് തുക കണക്കാക്കുന്നത് അപേക്ഷാര്‍ത്ഥി മുൻപ് വർക്ക് ചെയ്ത രാജ്യം, പോസ്റ്റിന്റെ പ്രത്യേകത എന്നിവയെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഒരു HSE വക്താവ് അറിയിച്ചു.

രാജ്യത്തെ ആശുപത്രികളിൽ വെയിറ്റിംഗ് ലിസ്റ്റുകൾ കുറയ്ക്കാനും രോഗികൾക്ക് കൃത്യമായ ചികിത്സാ സേവനങ്ങൾ നൽകാനും പുതിയ നഴ്സുമാർ എത്തുന്നതോടെ ഒരുപരിധി വരെ സാധിക്കുമെന്നാണ് നിഗമനം.

”ഓഗസ്റ്റ് അവസാനത്തോടെ ആരോഗ്യമേഖലയിൽ ഒഴിവുകള്‍ വര്‍ധിച്ചിട്ടുണ്ട്..ഈ വര്‍ഷം ഏകദേശം 4,600 ഒഴിവുകള്‍ അയര്‍ലണ്ടില്‍ ഉണ്ടായേക്കുമെന്ന് ആരോഗ്യവകുപ് പ്രതീക്ഷിക്കുന്നതായി ആരോഗ്യവകുപ്പ് സെക്രട്ടറി ജനറല്‍ റോബര്‍ട്ട് വാട്ട് അറിയിച്ചു.

അയർലൻഡിൽ നിന്നും ആവശ്യമായ നഴ്സുമാരെ ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് , നഴ്‌സുമാരെയും മിഡ്വൈഫുകളെയും മറ്റ് രാജ്യങ്ങളിൽ നിന്ന് കണ്ടെത്തുന്നതിനുള്ള ഒരു സുപ്രധാന റീലൊക്കേഷൻ പാക്കേജ് HSE അവതരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: