അയർലൻഡിൽ വീണ്ടും കഞ്ചാവ് വേട്ട; 700,000 യൂറോയുടെ കഞ്ചാവുമായി കോർക്കിൽ ഒരാൾ പിടിയിൽ

700,000 യൂറോ വിലമതിക്കുന്ന കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് കോർക്കിൽ 49 കാരൻ അറസ്റ്റിൽ.
ദക്ഷിണമേഖലയിലെ സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള ഗാർഡയുടെ പരിശോധനയിലാണ് ഏഴുലക്ഷം യൂറോ മൂല്യമുള്ള കഞ്ചാവുമായി മധ്യവയസ്‌കൻ അറസ്റ്റിലാവുന്നത്.

ഓപ്പറേഷന്റെ ഭാഗമായി 35 കിലോ കഞ്ചാവ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഗാർഡ സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാളെ അറസ്റ്റ് ചെയ്തു, Togher ഗാർഡ സ്റ്റേഷനിൽ കസ്റ്റഡിയിലാണ്.

അന്വേഷണങ്ങൾ തുടരുകയാണെന്ന് ഗാർഡ വക്താക്കൾ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: