അയർലൻഡിലെ 65 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യ 2051 ൽ ഇരട്ടിയാക്കുമെന്ന് റിപ്പോർട്ട്

അയർലൻഡിലെ 65 വയസും അതിൽ കൂടുതലുമുള്ള പ്രായക്കാർ അടുത്ത 30 വർഷത്തിനുള്ളിൽ ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്ന് റിപ്പോർട്ട്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകൾ പ്രകാരം 2051ഓടെ ഇത് 1.6 ദശലക്ഷമാകുമെന്നാണ് കണക്കുകൾ.

നാളെ ലോകം അന്താരാഷ്ട്ര വയോജന ദിനം ആചരിക്കാനിരിക്കെയാണ് CSO കണക്കുകൾ പുറത്തുവിട്ടത്.
പുതിയതായി ആരംഭിച്ച Older Persons Information ഹബ്ബിലെ കണക്കുകൾ വിലയിരുത്തിയാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്.

രാജ്യത്ത് 60 വയസ്സിന് മേലുള്ളവരുടെ എണ്ണം വർധിക്കുമ്പോൾ ആയുർദൈർഘ്യവും കൂടിക്കൊണ്ടിരിക്കുകയാണ്, ഈ വർഷം ഏപ്രിലിനും ജൂൺ മാസത്തിനും ഇടയിൽ 65 വയസും അതിൽ കൂടുതലുമുള്ള 106,000 പേർ നിലവിൽ ജോലി ചെയ്യുന്നവരാണെന്ന് ഓൾഡർ പേഴ്‌സൺസ് ഇൻഫർമേഷൻ ഹബ്ബിലെ കണക്കുകൾ വ്യക്തമാക്കുന്നു.

രസകരമായ വസ്തുതയെന്തെന്നാൽ ജോലി ചെയ്യുന്ന പ്രായമായ ആളുകൾ ആരോഗ്യപ്രശ്‌നങ്ങൾ കാരണം ലീവെടുക്കാനുള്ള സാധ്യത കുറവാണെന്നാണ് കണക്കുകൾ പറയുന്നത് , 65-74 വയസ് പ്രായമുള്ളവരിൽ 8% പേർ മാത്രമാണ് ഇക്കാരണത്താൽ 2019 ലെ മുൻ 12 മാസങ്ങളിൽ ജോലിക്ക് ഹാജരാകാതിരുന്നത്,അതേസമയം 25-34 വയസ്സ്. പ്രായം ഉള്ള യുവാക്കളിൽ 22% ആയിരുന്നു ഇത്.

അയർലൻഡിൽ 70 വയസും അതിൽ കൂടുതലുമുള്ള 330,000-ലധികം ആളുകൾ നിലവിൽ ഡ്രൈവിംഗ് ലൈസൻസുള്ളവരാണ്, കൂടാതെ 60 വയസും അതിൽ കൂടുതലുമുള്ളവർക്കിടയിൽ യി 800-ലധികം വിവാഹങ്ങൾ കഴിഞ്ഞ വർഷം നടന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്തെ 75 വയസും അതിൽ കൂടുതലുമുള്ളവരിൽ പകുതിയോളം ആളുകൾ ഒരിക്കലും ഇന്റർനെറ്റ് ഉപയോഗിച്ചിട്ടില്ല എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: