അയർലൻഡ് ഇന്ത്യൻ എംബസ്സിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവാകാം ; ഇക്കണോമിക്സ്/ കോമേഴ്‌സ്/ഫിനാൻസ് / മാർക്കറ്റിങ് ബിരുദധാരികൾക്ക് അവസരം

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്സ്/കൊമേഴ്സ്/മാര്‍ക്കറ്റിങ്/ഫിനാന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ബിരുദാനന്തര ബിരുദമുള്ളമവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. അയര്‍ലന്‍ഡില്‍ വിസ/വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍ക്കാണ് അവസരം.

ഇംഗ്ലീഷ് ഭാഷയില്‍ മികച്ച പ്രാവീണ്യമുണ്ടായിരിക്കണം. മികച്ച Verbal and written communication സ്കില്‍ ഉണ്ടായിരിക്കണം. അനലിറ്റിക്കല്‍, റിസര്‍ച്ച്, റിപ്പോര്‍ട്ടിങ്, മോണിറ്ററിങ് എന്നീ മേഖലകളില്‍ നൈപുണ്യം തെളിയിച്ചിരിക്കണം. MS office, വെബ് അപ്ലിക്കേഷന്‍, അനലിറ്റിക് ടൂളുകള്‍ എന്നിവയിലുള്ള ഐ.ടി പരിജ്ഞാനവും ആവശ്യമാണ്. സമാനജോലിയില്‍ മുന്‍പ് പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥിയെ എംബസിയിലെ കൊമേഷ്യല്‍ ഓഫീസറുടെ കീഴിലാണ് നിയമിക്കുക. എംബസിയിലെ കൊമേഷ്യല്‍, ട്രേഡ്, റിസര്‍ച്ച് എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുക, മാര്‍ക്കറ്റ് റിസര്‍ച്ച്, ലോക്കല്‍ ബിസിനസ് ഡാറ്റാബേസ് എന്നിവ കൈകാര്യം ചെയ്യുക, ട്രേഡുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൃത്യമായി മറുപടികള്‍ നല്‍കുക, കൊമേഷ്യല്‍ വിഷയങ്ങളില്‍ തദ്ദേശ അധികാരികളുമായും, ചേംബര്‍ ഓഫ് കൊമേഴ്സുമായി സഹകരിക്കുക, പ്രതിമാസ റിപ്പോര്‍ട്ടുകള്‍, ഇക്കണോമിക് ന്യൂസ്‍ലെറ്റര്‍. മാര്‍ക്കറ്റ് സര്‍വ്വേ എന്നിവ തയ്യാറാക്കുക, എംബസിയുടെ ബിസിനസ്/കൊമേഷ്യല്‍ ഇവന്റുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുക എന്നിവയാണ് മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവിന്റെ ഉത്തരവാദിത്തങ്ങള്‍.

Salary:
Gross emoluments per month at minimum of pay scale : Euro 2590.00
Applicable Pay scale(in Euro): 2590-78-3760-113-4890-147-6360

ഷോര്‍ട് ലിസ്റ്റ് ചെയ്യുന്ന ഉദ്യോര്‍ഗാര്‍ഥികളില്‍ നിന്നും പരീക്ഷ, ഇന്റര്‍വ്യൂ എന്നിവ നടത്തിയ ശേഷമാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയ്യതി ഒക്ടോബര്‍ -20. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷയും CVയും താഴെ പറയുന്ന വിലാസത്തിലോ, ഇ.മെയിലിലോ അയക്കേണ്ടതാണ്.
Ms. Hema Sharma , Second Secretary, Embassy Of India, 69 Merrion Road, Ballsbridge, Dublin -4
Email: hoc.dublin@mea,gov,in

Share this news

Leave a Reply

%d bloggers like this: