സാൽമൊണല്ലയുടെ സാന്നിധ്യം: സതേൺ ഫ്രൈഡ് ചിക്കന്റെയും Glenhaven ചിക്കന്റെയും ചില ബാച്ചുകൾ തിരികെവിളിച്ച് Dunnes Stores

സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യത്തെ തുടർന്ന് southern fried chicken ന്റെ ചില ബാച്ചുകളെ തിരികെ വിളിക്കുന്നതായി Dunnes Stores. best before date 2024 മാർച്ച് 8 ഉള്ള ’4 Ready To Cook Southern Fried Chicken Fillets’ ബാച്ചുകളാണ് Dunnes Stores തിരിച്ചെടുക്കുന്നത്. Glenhaven chicken ന്റെ ‘Come Home to Glenhaven 4 Breaded Chicken Fillets’ ’ ഒരു ബാച്ചും Dunnes തിരിച്ചുവിളച്ചിട്ടുണ്ട് .ഈ ബാച്ചിന് 22158B എന്ന കോഡും 2023 ഡിസംബർ best before ഡേറ്റുമാണ് ഉള്ളത്.

പോയിന്റ്-ഓഫ്-സെയിൽ തിരിച്ചുവിളിക്കൽ അറിയിപ്പുകൾ ഇത് വിതരണം ചെയ്യുന്ന സ്റ്റോറുകളിൽ പ്രദർശിപ്പിക്കും.

തിരിച്ചു വിളിക്കുന്ന ബാച്ചിൽ ഉൾപ്പെട്ട ചിക്കെൻ കഴിക്കരുതെന്ന് ഉപഭോക്താക്കളോട് Dunnes നിർദ്ദേശിക്കുന്നു.

ശ്രദ്ധിക്കുക.. പണി തരും സാൽമൊണെല്ല

സാൽമൊണെല്ല ബാക്റ്റീരിയ അടങ്ങിയ ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് അണുബാധയ്ക്ക് ശേഷം 12 മുതൽ 36 മണിക്കൂർ ശേഷം വരെ രോഗലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്, എന്നാൽ ഇത് ആറ് മുതൽ 72 മണിക്കൂർ ന് ശേഷവും സംഭവിക്കാം.

ഏറ്റവും സാധാരണമായ ലക്ഷണം വയറിളക്കമാണ്, വിസർജ്യത്തിൽ രക്തം കലരുന്ന അവസ്ഥ വരെ ഉണ്ടായേക്കാം . മറ്റ് ലക്ഷണങ്ങളിൽ പനി, തലവേദന, വയറുവേദന എന്നിവ ഉൾപ്പെടാം.

സാൽമൊണല്ല ബാധിച്ചാൽ സാധാരണയായി നാല് മുതൽ ഏഴ് ദിവസം വരെ രോഗം നീണ്ടുനിൽക്കും.

പ്രായമായവർ, കുട്ടികൾ , രോഗപ്രതിരോധ ശേഷി കുറവുള്ളവർ എന്നിവർക്ക് കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

Share this news

Leave a Reply

%d bloggers like this: