അയർലൻഡിലെ ശൈത്യകാല കുടിയൊഴിപ്പിക്കൽ നിരോധനം പുനപരിശോധിക്കുമെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ

ഈ ശൈത്യകാലത്ത് അയർലൻഡിൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് ഉടമകൾ എവിക്ഷൻ നോട്ടീസ് അയക്കുന്നതിനേർപെടുത്തിയ നിരോധനം സർക്കാർ പുനപരിശോധിക്കുമെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ .കുടിയൊഴിപ്പിക്കൽ നിരോധനത്തെക്കുറിച്ച് അറ്റോർണി ജനറലുമായി പാർപ്പിട മന്ത്രി ഡാരാഗ് ഒബ്രിയൻ ചർച്ചനടത്തിയതായി പ്രധാനമന്ത്രി സൂചിപ്പിച്ചു.

വീട്ടുടമകളുടെ ടാക്സ് വർധിച്ച സാഹചര്യത്തിൽ എവിക്ഷൻ നോട്ടീസ് നിരോധനവും കൊണ്ടുവന്നാൽ ചെറുകിട ബിസിനസുകാർ ഈ വിപണിയിൽ നിന്ന് പുറത്തായേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പുനപരിശോധനയെന്ന് മീഹോൾ മാർട്ടിൻ വ്യക്തമാക്കി.

സർക്കാർ ഇടപെടൽ നടത്തിയാൽ വാടക വിപണിയിലെ നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തുമെന്ന ആശങ്കയും നിലവിലുണ്ടെന്ന് മാർട്ടിൻ സൂചിപ്പിച്ചു.

കോവിഡ് മഹാമാരി സമയത്ത് കുടിയൊഴിപ്പിക്കൽ നിരോധനം രാജ്യത്ത് നടപ്പിലാക്കിയിരുന്നു, കോവിഡ് തടയാൻ വിവിധ നിയന്ത്രണങ്ങൾ നടപ്പിലാക്കിയതിനാൽ .ആ സമയത്ത് എവിക്ഷൻ നോട്ടീസ് നിരോധനം നിർബന്ധമായിരുന്ന സാഹചര്യമായിരുന്നു.

പല പ്രതിപക്ഷ പാർട്ടികളും കുടിയൊഴിപ്പിക്കൽ നിരോധനത്തിനായി ആഹ്വാനം ചെയ്യുന്നുണ്ട്. ശൈത്യകാലത്തും അടുത്ത വർഷമാദ്യവും വീടൊഴിയാൻ എവിക്ഷൻ നോട്ടീസ് കിട്ടിയ നിരവധി ആളുകൾ തങ്ങൾക്കു മുന്നിൽ പരാതി പറയാൻ എത്തുന്നുണ്ടെന്ന് പല പാർട്ടികളിലെയും ടിഡികൾ വ്യക്തമാക്കുന്നത്.

ശീതകാല കുടിയൊഴിപ്പിക്കൽ നിരോധനം നടപ്പിലാക്കിയാൽ സ്പ്രിങ് സീസണിൽ ഭവന പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന് ഡെയിലിൽ സംസാരിക്കവേ ലിയോ വരദ്കർ അഭിപ്രായപ്പെട്ടു.

ഒഴിയാൻ എവിക്ഷൻ നോട്ടീസ് ലഭിച്ചാൽ, പുതിയ താമസ സൗകര്യം കണ്ടെത്താൻ വാടകക്കാരന് സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: