Donegal പെട്രോൾ സ്റ്റേഷനിൽ വൻ സ്ഫോടനം ; ഏഴ് പേർക്ക് ദാരുണാന്ത്യം

അയര്‍ലന്‍ഡിലെ Donegal കൗണ്ടിയിലെ Creesloughലെ പെട്രോള്‍ സ്റ്റേഷനിലുണ്ടായ വന്‍ സ്ഫോടനത്തില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.15 ഓടെയാണ് Applegreen സര്‍വ്വീസ് സ്റ്റേഷനില്‍ വന്‍ ശബ്ദത്തോടെയുള്ള സ്ഫോടനമുണ്ടായത്. ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടമാണെന്നാണ് പ്രാഥമിക വിവരം. മരണപ്പെട്ടവരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന സംശയത്താല്‍ ഏറെ നേരം തിരച്ചില്‍ തുടര്‍ന്നതായി ഗാര്‍ഡ അറിയിച്ചു. ഗാര്‍ഡ, ഫയര്‍ ബ്രിഗേ‍‍ഡ്, ആംബുലന്‍സുകള്‍ എന്നിവ സംഭവസ്ഥലത്തുതന്നെ തുടരുന്നതായാണ് വിവരം.

പരിക്കേറ്റ നിരവധി പേര്‍ക്ക് Letterkenny യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ചികിത്സ നല്‍കി വരികയാണ്. അടിയന്തിര സാഹചര്യം പരിഗണിച്ച് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ Major Emergency Standby protocol പ്രഖ്യാപിച്ചിരുന്നു. ഇത് രാത്രിയോടെ അവസാനിച്ചു. അവശ്യ ഘട്ടത്തിലല്ലാതെ മറ്റു രോഗികള്‍ Letterkenny ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലേക്ക് വരരുതെന്ന നിര്‍ദ്ദേശവും ആശുപത്രി അധികൃതര്‍ പുറപ്പെടുവിച്ചിരുന്നു. സ്ഫോടനത്തില്‍ വളരെ ഗുരുതമായി പരിക്കേറ്റ ഒരാളെ ഹെലികോപ്ടറില്‍ ഡബ്ലിനിലേക്ക് കൊണ്ടുപോയതായും വിവരങ്ങള്‍ ലഭ്യമാണ്.

അപകടത്തിന്റെ നടുക്കത്തിലുള്ള Creeslough ലെ ജനങ്ങളോെടാപ്പമാണ് താനെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ട്വീറ്റ് ചെയ്തു. ജനങ്ങള്‍ വലിയ നടുക്കത്തിലാണെന്നാണ് Donegal പാര്‍ലിമെന്റ് പ്രതിനിധി Pearse Doherty പ്രതികരിച്ചത്. തിരക്കേറിയ സമയത്താണ് സ്ഫോടം നടന്നതെന്നും,സമീപത്തെ അപാര്‍ട്മെന്റില്‍ എത്രപേര്‍ ഉണ്ടെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. , പെട്രോള്‍ സ്റ്റേഷന്‍, deli counter, പോസ്റ്റ് ഓഫീസ്, കടകള്‍ ,hairdressers എന്നിവയായിരുന്നു ഇവിടെ പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: