‘ഉയിരും ഉലകവും’ ; നയൻ‌താര-വിഘ്നേഷ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ ; ആശംസകളുമായി ആരാധകർ

തെന്നിന്ത്യന്‍ താരറാണി നയന്‍താരയ്ക്കും, സംവിധായകന്‍ വിഘനേഷ് ശിവനും ഇരട്ടക്കുട്ടികള്‍. സോഷ്യല്‍ മീഡിയ വഴിയാണ് വിഘ്നേഷ് ഈ സന്തോഷ വാര്‍ത്ത ലോകത്തെ അറിയിച്ചത്. കുട്ടികള്‍ക്ക് ഉയിര്‍ എന്നും, ഉലകം എന്നും പേരിട്ടതായും, കുഞ്ഞുങ്ങള്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങളും നല്‍കണമെന്നും വിഘ്‍നേഷ് സോഷ്യല്‍ മീഡിയ വഴി ആവശ്യപ്പെട്ടു. വാര്‍ത്ത പുറത്തുവന്നതോടെ നിരവധി ആരാധകരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

നീണ്ട ഏഴ് വര്‍ഷക്കാലത്തെ പ്രണയത്തിനൊടുവില്‍ ഈ വര്‍ഷം ജൂണ്‍ 9 നായിരുന്നു ഇരുവരും മഹാബലിപുരത്ത് വച്ച് വിവാഹം ചെയ്തത്. രജനീകാന്ത് , ഷാരൂഖ് ഖാന്‍ എന്നിവരടക്കം നിരവധി പ്രമുഖ താരങ്ങള്‍ പങ്കെടുത്ത പ്രൌഢഗംഭീരമായ ചടങ്ങായിരുന്നു അന്ന് നടന്നത്.

അതേസമയം കല്യാണം കഴിഞ്ഞ് ഇത്ര മാസങ്ങള്‍ക്കുള്ളില്‍ തന്നെ കുട്ടി ജനിച്ചോ എന്ന ചോദ്യവും നിരവധി പേര്‍ സോഷ്യല്‍ മീഡിയ വഴി ഉന്നയിക്കുന്നുണ്ട്. എന്നാല്‍ അതൊക്കെ അവരുടെ സ്വകാര്യതയാണ് എന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. വാടകഗര്‍ഭപാത്രത്തിലൂടെയാണ് ഇരുവരും കുട്ടികള്‍ക്ക് ജന്മം നല്‍കിയത് എന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു പ്രതികരണങ്ങളും നയന്‍താര-വിഘ്നേഷ് ദമ്പതികള്‍ ഇതുവരെയും നടത്തിയിട്ടില്ല.

താരദമ്പതികളുടെ വിവാഹത്തിന്റെ വീഡിയോ നെറ്റ്‍ഫ്ലിക്സ് വഴി സ്ട്രീം ചെയ്യുമെന്ന് അറിയിപ്പ് വന്നെങ്കിലും തീയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഗൌതം മേനോന്‍ സംവിധാനം ചെയ്ത ഈ വീഡിയോയ്ക്കുള്ള കാത്തിരിപ്പിലുമാണ് ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ആരാധകര്‍.

Share this news

Leave a Reply

%d bloggers like this: