അയർലൻഡിൽ ശൈത്യകാലം പടിവാതിൽക്കലെന്ന് Met Eireann ന്റെ Long range forecast

അയര്‍ലന്‍ഡില്‍ ശൈത്യകാലത്തിന്റെ ആദ്യലക്ഷണങ്ങള്‍ ഒക്ടോബര്‍ മൂന്നാം വാരം മുതല്‍ തന്നെ കണ്ടുതുടങ്ങുമെന്ന് Met Eireann ന്റെ Long range forecast.ഒക്‌ടോബർ 17 മുതൽ 23 വരെയുള്ള ദിവസങ്ങളില്‍ “അയർലന്‍ഡിന് മുകളിൽ തണുത്ത വടക്കുപടിഞ്ഞാറൻ വായു പ്രവാഹം പ്രബലമായിരിക്കുമെന്നും, ഇതുമൂലം താപനില കുറയുമെന്നുമാണ് Met Eireann ന്റെ പ്രവചനം.

താപനില ശരാശരിയേക്കാള്‍ കുറഞ്ഞ അവസ്ഥയിലെത്തുമെങ്കിലും കനത്ത snow fall നുള്ള സാദ്ധ്യതയില്ലെന്നാണ് അയര്‍ലന്‍ഡിന്റെ meteorological service പ്രവചിക്കുന്നത്, എന്നാല്‍ നേരിയ തോതിലുള്ള frost ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ട്.

അറ്റ്‍ലാന്റിക് സമുദ്രത്തിലെ ഉയർന്ന മർദ്ദത്തിലെ തടസ്സം ഈ ദിവസങ്ങളില്‍ തണുത്ത വടക്കുപടിഞ്ഞാറൻ വായു പ്രവാഹത്തിന് അനുകൂലമാകുമെന്നാണ് സൂചനകള്‍.

Share this news

Leave a Reply

%d bloggers like this: