താമസ- ജീവിതച്ചിലവ് പ്രതിസന്ധികളിൽ പൊറുതിമുട്ടി അയർലൻഡിലെ വിദ്യാർത്ഥികൾ ; ആയിരക്കണക്കിന് വിദ്യാർത്ഥികൾ ക്ലാസ്സുകൾ ബഹിഷ്കരിച്ച് പ്രതിഷേധിക്കാനൊരുങ്ങുന്നു

വിദ്യാര്‍ഥികളുടെ താമസപ്രശ്നത്തിലും, ജീവിതച്ചിലവ് പ്രതിസന്ധിമൂലം പഠനചിലവ് കൂടിയതിലും പ്രതിഷേധവുമായി അയര്‍ലന്‍ഡിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ വ്യാഴാഴ്ച യൂണിയന്‍ ഓഫ് സ്റ്റുഡന്റ്സ് ഇന്‍ അയര്‍ലന്‍ഡിന്റെ(USI) നേതൃത്വത്തില്‍ യൂണിവേഴ്സിറ്റി ലെക്ചറുകളില്‍ നിന്നും walk-out നടത്തി പ്രതിഷേധിക്കും.

നിലവിൽ പ്രതിവർഷം € 3,000 ആയ വിദ്യാർത്ഥികളുടെ contribution charge നിർത്തലാക്കണമെന്നതാണ് യൂണിയന്റെ പ്രധാന ആവശ്യം. താരതമ്യേന യൂറോപ്പിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ചാര്‍ജ്ജ് 1000 യൂറോ കുറയ്ക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ഇത് സ്വീകാര്യമല്ല എന്ന നിലപാടാണ് USI ക്കുള്ളത്.

Susi grant പരിഷ്കരണം, PhD സ്റ്റൈപന്റുകള്‍ നിലവിലെ സ്റ്റാന്റേഡ് ചാര്‍ജ്ജായ 18500 യൂറോയില്‍ നിന്നും വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയന്‍ മുന്നോട്ട് വയ്ക്കും.

വിദ്യാര്‍ഥികളുടെ താമസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും സര്‍ക്കാരിന്റെ കൂടുതല്‍ ഇടപെടലുകള്‍ യൂണിയന്‍ ആവശ്യപ്പെടും. വിദ്യാര്‍ഥികളുടെ താമസസൌകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി publicly-owned, purpose-build student accommodation (PBSA) ല്‍ 40 ശതമാനം സര്‍ക്കാര്‍ നിക്ഷേപം നടത്തണമെന്നും, സ്വകാര്യ PBSA നിര്‍മ്മാണങ്ങള്‍ അവസാനിപ്പിക്കണമെന്നും വിദ്യാര്‍ഥി യൂണിയന്‍ ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: