ബജറ്റിൽ പ്രഖ്യാപിച്ച സാമൂഹിക സുരക്ഷാ പേയ്‌മെന്റുകൾ എന്നുമുതൽ ലഭിച്ചു തുടങ്ങും.? തീയതികൾ പ്രഖ്യാപിച്ച് സർക്കാർ

അയര്‍ലന്‍ഡ് ബജറ്റില്‍ പ്രഖ്യാപിച്ച സാമൂഹിക സുരക്ഷാ പേയ്മെന്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള തീയ്യതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. കൃസ്തുമസിന് മുന്‍പായി വിതരണം ചെയ്യുന്ന എട്ട് പേയ്മെന്റുകളുടെ വിവരങ്ങളാണ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ മിനിസ്റ്റര്‍ Heather Humphreys ഉം, Public Expenditure and Reform മിനിസ്റ്റര്‍ Michael McGrath ഉം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

ഇതുപ്രകാരം Autumn double payment ഒക്ടോബര്‍ 17 തിങ്കളാഴ്ച മുതല്‍ നല്‍കിത്തുടങ്ങും. 1.4 മില്യണോളം ആളുകള്‍ ഗുണഭോക്താക്കളായ പദ്ധതിയാണ് ഇത്. സുപ്രധാനമായ double child benefit payment നവംബര്‍ 1 മുതലാണ് വിതരണം ആരംഭിക്കുക. 400 യൂറോ fuel allowance, 200 യൂറോ living alone allowance എന്നിവ നവംബര്‍ 14 മുതലും വിതരണം ആരംഭിക്കും.

working family payment ന് അര്‍ഹരായവര്‍ക്കുള്ള 500 യൂറോയുടെ കോസ്റ്റ് ഓഫ് ലിവിങ് പേയ്മെന്റ്, 500 യൂറോ disability support grant എന്നിവയും നവംബര്‍ ആദ്യവാരം മുതല്‍ നല്‍കിത്തുടങ്ങും.

carers support grant ന് അര്‍ഹരായ 130000 കെയറര്‍മാര്‍ക്ക് 500 യൂറോ പേയ്മെന്റ് നവംബര്‍ 21 മുതലാണ് ആരംഭിക്കുന്നത്. വാര്‍ഷിക കൃസ്തുമസ് ബോണസ് ഡബിള്‍ പേയ്മെന്റ് ഡിസംബര്‍ 5 മുതലും ആരംഭിക്കുമെന്നും മന്ത്രിമാര്‍‍ പ്രഖ്യാപിച്ചു.

പ്രഥമ ഇലക്ട്രിസിറ്റി ക്രെഡിറ്റ് നവംബര്‍/ഡിസംബര്‍ മാസങ്ങളില്‍ തന്നെ വിതരണം ചെയ്യുമെങ്കിലും ഇതു സംബന്ധിച്ച തീയ്യതികള്‍ മന്ത്രിമാര്‍ പ്രഖ്യാപിച്ചിട്ടില്ല, നിലവില്‍ തീയ്യതി പ്രഖ്യാപിക്കാത്ത മറ്റു പേയ്മെന്റുകളുടെ വിതരണം സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും മന്ത്രിമാര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: