ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം: ദക്ഷിണാഫ്രിക്കയെ തരിപ്പണമാക്കി ഇന്ത്യൻ ബൗളർമാർ; ഏഴ് വിക്കറ്റ് വിജയത്തോടെ പരമ്പര ഇന്ത്യയ്ക്ക്

റോം: ഇന്ത്യന്‍ ബൗളര്‍മാര്‍ ആറാടിയ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ വമ്പന്‍ വിജയം. നിര്‍ണ്ണായകമത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കയെ വെറും 99 റണ്‍സിലൊതുക്കിയ ഇന്ത്യന്‍ ബൗളര്‍മാരാണ് ഇന്ത്യയുടെ അനായാസ വിജയത്തില്‍ മുഖ്യപങ്ക് വഹിച്ചത്. 27.1 ഓവറില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 100 റണ്‍സ് വിജയലക്ഷ്യം വെറും 19.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ജയത്തോട മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി.

ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് 4 വിക്കറ്റുകളും, മുഹമ്മദ് സിറാജ്. വാഷിങ്ടണ്‍ സുന്ദര്‍, ,ഷഹ്ബാസ് അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.. ക്വിന്റന്‍ ഡി കോക്കിനെ പുറത്താക്കിക്കൊണ്ട് സുന്ദറായിരുന്നു ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പിന്നീട് മുഹമ്മദ് സിറാജും, ഷഹ്ബാസ് അഹമ്മദും വിക്കറ്റുകള്‍ ഓരോന്നായി വീഴ്ത്തി. വാലറ്റത്തെ കൂട്ടുപിടിച്ച് സ്കോര്‍ ഉയര്‍ത്താന്‍ ദക്ഷിണാഫ്രിക്ക ശ്രമിച്ചെങ്കിലും കുല്‍ദീപ് യാദവിന്റെ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്കയുടെ അവസാന നാല് ബാറ്റ്സ്മാന്‍മാരും അടിയറവ് പറഞ്ഞു.

വിജയലക്ഷ്യം ചെറുതായിരുന്നെങ്കിലും 19.1 ഓവര്‍ എടുത്താണ് ഇന്ത്യ ഇത് മറികടന്നത്. ഇതിനിടയില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുകയും ചെയ്തു. നായകന്‍ ശിഖര്‍ ധവാന്‍ 8 റണ്‍സുകളെടുത്ത് പുറത്തായി. ശുഭ്മാന്‍ ഗില്‍ 49 റണ്‍സുകളെടുത്തു. ഇഷന്‍ കിഷന്‍ പത്ത് റണ്‍സുകളുമെടുത്ത് പുറത്തായി. ശ്രേയസ് അയ്യര്‍ 28 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ കഴിഞ്ഞ മത്സരത്തിന് സമാനമായി സഞ്ജു സാംസണും ക്രീസിലുണ്ടായിരുന്നു. പരമ്പരയിലുടനീളം മികച്ച ബൗളിങ് പ്രകടനം കാഴ്ചവച്ച മുഹമ്മദ് സിറാജാണ് മാന്‍ ഓഫ് ദി സീരീസ് പുരസ്കാരത്തിന് അര്‍ഹനായത്.

Share this news

Leave a Reply

%d bloggers like this: