മങ്കിപോക്‌സ് : അയർലൻഡിൽ 11 പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കും

അയർലൻഡിൽ ഒക്‌ടോബർ 17 തിങ്കളാഴ്ച മുതൽ മങ്കിപോക്സിന്റെ 11 വാക്‌സിനേഷൻ കേന്ദ്രങ്ങൾ തുറക്കുമെന്ന് HSE വക്താക്കൾ അറിയിച്ചു.ഈ വർഷാവസാനത്തോടെ പ്രതിരോധം കുറഞ്ഞ വിഭാഗങ്ങൾക്ക് മങ്കിപോക്സ് വാക്സിനേഷൻ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് HSEയുടെ ഈ നീക്കം. പൗരന്മാരോട് തങ്ങളുടെ ആരോഗ്യം വിലയിരുത്തി അപകടസാധ്യത സ്വയം തിരിച്ചറിയാനും വാക്സിൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും HSE ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വിഭാഗക്കാർ നിലവിൽ കുത്തിവെയ്പ്പ് എടുക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച മുതൽ കൂടുതൽ ആളുകൾക്ക് സൗകര്യമൊരുങ്ങും.ഇതുവഴി 6,000 നും 13,000 പേർക് വരെ പ്രാഥമിക പ്രതിരോധ മങ്കിപോക്സ്‌ വാക്സിൻ നൽകുമെന്ന് HSE കണക്കാക്കുന്നു. കുറഞ്ഞത് 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസ് മങ്കിപോക്സ് വാക്സിൻ ആണ് ആവശ്യക്കാർക്ക് നൽകുന്നത്.

അയർലൻഡിൽ ഇതിനകം 194 രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് , അതിൽ 11 പേർക്ക് ആശുപത്രിയിൽ പ്രവേശനം ആവശ്യമാണെന്നും HSE വ്യക്തമാക്കി.കേസുകൾ കൂടുതലും ശരാശരി 35 വയസ്സ് പ്രായമുള്ള
പുരുഷന്മാരാണ്,

Share this news

Leave a Reply

%d bloggers like this: