പുതിയ ‘ഡിജിറ്റൽ സ്റ്റാമ്പ്’ പുറത്തിറക്കി An Post , ആവശ്യക്കാർക്ക് ആപ്പുവഴി വാങ്ങാം

പുതിയ ‘ഡിജിറ്റൽ സ്റ്റാമ്പ്’ പുറത്തിറക്കി അയർലൻഡിലെ തപാൽ സേവന ദാതാവ് An Post.
An Post ആപ്പിലൂടെ നിമിഷങ്ങൾക്കുള്ളിൽ ഈ സ്റ്റാമ്പ് വാങ്ങാൻ സാധിക്കും, സാധാരണ കത്തുകൾ അയക്കാൻ 2 യൂറോയാണ് ഡിജിറ്റൽ സ്റ്റാമ്പിന് നൽകേണ്ടത് .

വലിയ (A4) എൻവലപ്പുകൾക്കുള്ള ഒരു ഡിജിറ്റൽ സ്റ്റാമ്പിന് 3.80 യൂറോ നിരക്കിൽ ലഭ്യമാണ്. ഡിജിറ്റൽ സ്റ്റാമ്പ് ഉപയോഗിച്ച് അയർലൻഡിനുള്ളിലെ ഡെലിവറി മാത്രമേ സാധിക്കു , എല്ലാ കവറുകളുടെയും മുകളിൽ ഇടത് കോണിൽ അയക്കുന്ന ആളുടെ വിലാസം ഉൾപ്പെടുത്താൻ ഉപഭോക്താക്കൾക്ക് നിർദ്ദേശമുണ്ട്.

ഡിജിറ്റൽ സ്റ്റാമ്പിന്റെ ഗുണങ്ങൾ എന്തൊക്കെ..?

ഏത് സമയത്തും എവിടെ നിന്നും നിമിഷങ്ങൾക്കുള്ളിൽ ആപ്പിലൂടെ വാങ്ങാം

ആപ്പിലൂടെ 12 അക്ക കോഡ് (ഡിജിറ്റൽ സ്റ്റാമ്പ്) ഉപഭോക്താക്കൾക്ക് അവരുടെ കത്തിന്മേലോ പോസ്റ്റ്കാർഡിലോ എഴുതിയാൽ മതിയാകും.

അയർലൻഡിനുള്ളിൽ അയക്കുന്ന കാർഡുകൾക്കും കത്തുകൾക്കും ഡെലിവറി നോട്ടിഫിക്കേഷൻസ് സൗജന്യമായി ലഭിക്കും.

കളക്ഷൻ സമയത്തിനനുസരിച്ച് ഏതെങ്കിലും പോസ്റ്റ് ബോക്സിൽ കത്ത് നിക്ഷേപിച്ചാൽ അടുത്ത പ്രവൃത്തി ദിവസ ഡെലിവറി, ആ സമയത്ത് അയച്ചയാൾക്ക് ഡെലിവറി സ്ഥിരീകരിക്കുന്ന ഇമെയിലും ലഭിക്കും.

“ഡിജിറ്റൽ സ്റ്റാമ്പിന്റെ വരവ് തപാൽ വകുപ്പിന് ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണെന്ന് An Post ന്റെ ചീഫ് ഡിജിറ്റൽ ആൻഡ് ടെക്‌നോളജി ഓഫീസർ ഡെസ് മോർലി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: