ലിഫി വാലി ഷോപ്പിങ് സെന്ററിൽ അടുത്തയാഴ്ച മുതൽ പെയ്ഡ് കാർ പാർക്കിങ്

ഡബ്ലിനിലെ ലിഫി വാലി ഷോപ്പിങ് സെന്ററില്‍ അടുത്തയാഴ്ച മുതല്‍ കാര്‍ പാര്‍ക്കിങ്ങിന് ഫീസ് ഏര്‍പ്പെടുത്തുന്നു. ഷോപ്പിങ് സെന്ററിന്റെ കാര്‍ പാര്‍ക്കിങ്ങില്‍ 30 മില്യണ്‍ യൂറോ മുടക്കിയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് പാര്‍ക്കിങ്ങിന് ഫീസ് ഏര്‍പ്പെടുത്തുന്നത്. ഇതുകൂടാതെ “comprehensive parking guidance system” അടക്കമുള്ള സംവിധാനങ്ങളും ഈ മാസം 17 മുതല്‍ ലിഫി വാലിയില്‍ ആരംഭിക്കും.

ഷോപ്പിങ്ങില്‍ പാര്‍ക്കിങ്ങില്‍ അംഗപരിമിതര്‍ക്കായുള്ള പാര്‍ക്കിങ് സ്പേസില്‍ 14 ശതമാനത്തിന്റെ വര്‍ദ്ധനവാണ് പുതുതായി വരുത്തിയിട്ടുള്ളത്. പാരന്റ് ആന്റ് ചൈല്‍ഡ് സ്പേസ് 46 ശതമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇരുപത് ഇലക്ട്രിക് വെഹിക്കിള്‍‍ ചാര്‍ജ്ജിങ്ങ് പോയിന്റുകളും പുതുതായി സ്ഥാപിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 17 മുതല്‍ പാര്‍ക്കിങ്ങ് സംവിധാനത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ നിലവില്‍ വരും. Park Easy എന്നാണ് പുതിയ പാര്‍ക്കിങ് സംവിധാനത്തിന് നല്‍കിയിരിക്കുന്ന പേര്. പൂര്‍ണ്ണമായും ക്യാഷ്‍ലെസ്സ് ട്രാന്‍സാക്ഷന്‍ മാത്രമാണ് ഇവിടെയുണ്ടാവുക, കാര്‍ പാര്‍ക്കിങ് മേഖലയിലേക്ക് കടക്കുന്ന സമയത്ത് തന്നെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് സ്കാന്‍ ചെയ്യപ്പെടും. പാര്‍ക്കിങ്ങിലേക്ക് കാര്‍ കടന്ന ചെല്ലുന്ന സമയം സിസ്റ്റത്തില്‍ രേഖപ്പെടുത്തിയ ശേഷം ഗേറ്റ് തുറക്കപ്പെടും, തുടര്‍ന്ന് കസ്റ്റമര്‍ കാറുമെടുത്ത് പുറത്തിറങ്ങുന്ന സമയത്ത് പാര്‍ക്ക് ചെയ്ത സമയത്തിനനുസരിച്ച് പാര്‍ക്കിങ് ഫീസ് അടക്കണം. ഓണ്‍ലൈനായോ, കൌണ്ടറിലോ പേയ്മെന്റ് നടത്താവുന്നതാണ്.

കാര്‍ പാര്‍ക്ക് ചെയ്യുന്ന ദൈര്‍ഘ്യത്തിനനുസരിച്ചാണ് ഫീസ് നിശ്ചയിക്കപ്പെടുന്നത്.

രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 വരെയുള്ള സമയങ്ങളില്‍
• 0-3 hours – €2.50
• 3-4 hours – €5.00
• 4-5 hours – €7.50
• 5-6 hours – €10.00
• 6-7 hours – €12.50 (Max Day Rate)
വൈകുന്നേരം 6 മുതല്‍ രാവിലെ 8 വരെയുള്ള സമയങ്ങളില്‍ 2.50 യൂറോയുമാണ് പാര്‍ക്കിങ് ഫീസ്.

Share this news

Leave a Reply

%d bloggers like this: