ജീവിതച്ചെലവ് പ്രതിസന്ധി: അയർലൻഡുകാർ ശൈത്യകാലത്ത് ഹീറ്റർ ഉപയോഗം കുറച്ചേക്കും

അയർലൻഡിലെ പ്രമുഖ മാധ്യമം നടത്തിയ സർവേ പ്രകാരം 76% അയർലൻഡുകാരും ശൈത്യകാലത്ത് ഹീറ്റിങ് സംവിധാനം ഉപയാഗത്തിൽ കുറവുവരുത്തുമെന്ന് റിപ്പോർട്ട്. RED C നടത്തിയ ഓൺലൈൻ വോട്ടെടുപ്പിൽ 77% ആളുകൾ ഇതിനകം ഹീറ്റിംഗ് സംവിധാനം കുറച്ച് തവണ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതായി വ്യക്തമാക്കി.

അതേസമയം , 44% പേർ open fire അല്ലെങ്കിൽ stove കൂടുതൽ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതായി പറഞ്ഞു,

ഊർജ വില വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ അയർലൻഡ് ശൈത്യകാലത്തിലേക്ക് അടുക്കുന്ന സാഹചര്യത്തിലാണ് ജനങ്ങൾക്കിടയിൽ ഈ വോട്ടെടുപ്പ് നടത്തിയത്. വേനൽ മുതൽ, ശീതകാലം വരെ ഊർജ്ജ ഉപയോഗത്തിന് ബുദ്ധിമുട്ടുള്ള സമയമായിരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, അതേസമയം ഊർജ്ജ കമ്പനികൾ പലതവണയായി ഊർജ്ജ വില വർദ്ധിപ്പിക്കുന്നുണ്ട്.

ബജറ്റിൽ സാധാരണക്കാരെ സഹായിക്കാൻ ഗവൺമെന്റ് ഊർജ്ജ ക്രെഡിറ്റ് അവതരിപ്പിച്ചിരുന്നു, വരും മാസങ്ങളിൽ 600 യൂറോയുടെ മൊത്തം വൈദ്യുതി ക്രെഡിറ്റുകൾ കുടുംബങ്ങൾക്ക് ലഭിക്കും.

€200 യുടെ മൂന്ന് ഘഡുക്കളായാണ്‌ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റാവുക ആദ്യത്തേത് വർഷാവസാനത്തിന് മുമ്പ് ബില്ലുകളിൽ പ്രകടമാകും , ശേഷിക്കുന്ന രണ്ടെണ്ണം 2023 ന്റെ തുടക്കത്തിൽ ലഭിക്കും,

ഇതിനായി മൊത്തം 1.2 ബില്യൺ യൂറോയാണ് സർക്കാരിന് ചിലവാകുക.

Share this news

Leave a Reply

%d bloggers like this: