യുകെയിലെ സാമ്പത്തിക പ്രതിസന്ധി അയർലൻഡിലേക്ക് വ്യാപിക്കുന്നതിൽ ആശങ്ക, സർക്കാർ ജാഗ്രതയിലെന്ന് മീഹോൾ മാർട്ടിൻ

യുകെയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അയർലൻഡും ജാഗ്രതയിലാണെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. യുകെ ധനമന്ത്രി ക്വാസി ക്വാർട്ടെങ് നടത്തിയ സാമ്പത്തിക പരിഷ്കാരങ്ങൾ
ഫലം കാണാതെ വന്നതിനെത്തുടർന്ന് ഇദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് പുറത്താക്കിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

പ്രധാനമന്ത്രി ലിസ്റ്റ് ട്രസിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റ് ആറാഴ്ച തികയും മുൻപാണ് ധനമന്ത്രിക്ക് സ്ഥാനം നഷ്ടമായത് . ബ്രിട്ടൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്നതിനിടെ നികുതി ഇളവ് പ്രഖ്യാപിച്ചത് വിപണി തകർച്ചയ്ക്കും കാരണമായി . ഇതോടെ 1970 ന് ശേഷം ഏറ്റവും കുറഞ്ഞകാലം മന്ത്രിയായിരിക്കുന്ന വ്യക്തിയായി ക്വാസി ക്വാർട്ടെങ് മാറി , ഇദ്ദേഹത്തിന്റെ പിൻഗാമിയായി Jeremy Huntനെ പുതിയ ധനമന്ത്രിയായി നിയമിച്ചു.

കൂടാതെ മൂന്ന് മാസത്തിനുള്ളിൽ നാലുതവണയാണ് ട്രെഷറിചാൻസിലറിനെ ബ്രിട്ടീഷ് ഗവൺമെന്റ് മാറ്റിയത്. അതിനാൽ യുകെയിലെ സംഭവവികാസങ്ങൾ അയർലൻഡ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് പ്രധാന മന്ത്രി മീഹോൾ മാർട്ടിൻ പറയുന്നു.

“ബ്രിട്ടീഷ് വിപണിയിലെ കമ്പനികളുടെ പ്രവർത്തനം , കയറ്റുമതി തുടങ്ങിയ കാര്യങ്ങളിൽ അയർലൻഡിനും വിപണി വിഹിതമുള്ളതിനാൽ യുകെ സമ്പത്‌വ്യവസ്ഥ നല്ല നിലയിൽ പ്രവർത്തിക്കാൻ അയർലൻഡ് ആഗ്രഹിക്കുന്നു.

Share this news

Leave a Reply

%d bloggers like this: