അയർലൻഡിൽ വർഷാവസാനത്തോടെ എല്ലാ മുതിർന്നവർക്കും കോവിഡ് ബൂസ്റ്റർ വാക്‌സിൻ നൽകിയേക്കും

അയർലൻഡിൽ കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുമെന്നുള്ള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ മുതിർന്നവർക്കും കോവിഡ് ബൂസ്റ്റർ ഡോസ് വർഷാവസാനത്തോടെ നൽകുമെന്ന് HSE.

വരും ആഴ്‌ചകളിൽ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരാനുള്ള മുന്നറിയിപ്പിനെ തുടർന്നാണ് ഇത്. ഇതിനകം ബൂസ്റ്റർ ലഭിച്ചിട്ടില്ലാത്ത എല്ലാ മുതിർന്നവർക്കും ഇത് നൽകും.

ഏതാണ്ട് 10,000 ബൂസ്റ്റർ ഡോസുകൾ കഴിഞ്ഞ ആഴ്‌ച ഒരു ദിവസം ഇഷ്യൂ ചെയ്‌തതായി റിപ്പോർട്ടുണ്ട്, ജനുവരിക്ക് ശേഷം ഒരു ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ ബൂസ്റ്റർ ഡോസ് എടുത്തുവെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ ആശുപത്രികളിൽ ഇന്നലെ 474 കോവിഡ് -19 കേസുകൾ കേസുകളാണ് റിപ്പോർട്ട് ചെയ്തത്- കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 45% വർദ്ധനവ്.

Share this news

Leave a Reply

%d bloggers like this: