അഭയാർത്ഥികളുടെ താമസത്തിന് ഫീസ് ഈടാക്കുന്നത് സർക്കാർ പരിഗണനയിലെന്ന് മിനിസ്റ്റർ Joe O’Brien

അയർലന്‍ഡില്‍ അഭയാര്‍ഥികളായി എത്തുന്നവരില്‍ നിന്ന് അവരുടെ താമസത്തിനായി ചെറിയ രീതിയിലുള്ള ഫീസ് ഈടാക്കാനുള്ള പദ്ധതി സർക്കാർ പരിഗണനയിലാണെന്ന് മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് Joe O’Brien.

ഈ പദ്ധതിയുടെ കരട് രൂപീകരിച്ചതായും , ഫീസ് എന്തായിരിക്കുമെന്ന് തനിക്കിപ്പോള്‍ പറയാന്‍ കഴിയില്ലെന്നും, എന്നാൽ അത് “നാമമാത്രമായ” തുക മാത്രമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അനുവദിക്കുന്ന ഇടങ്ങളില്‍ താമസിക്കന്നവരില്‍ നിന്നുമാണ് ഫീസ് ഈടാക്കാനൊരുങ്ങുന്നത്, എന്നാല്‍ ഇത് വാടകയായി കണക്കാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതി നടപ്പായാല്‍ ഡയറക്ട് പ്രൊവിഷനിലുള്ള ചില അഭയാര്‍ഥികളും മുഴുവൻ സമയ ജോലിയിലുള്ള ചില ഉക്രൈന്‍കാരും ഫീസ് അടയ്ക്കേണ്ടതായി വരുമെന്ന് മന്ത്രി പറഞ്ഞു.

ഈ വർഷം 60,000 ത്തോളം ആളുകൾക്ക് രാജ്യത്ത് സംരക്ഷണവും താമസസ്ഥലവും നൽകിയിട്ടുണ്ടെന്നും അതിൽ അയർലൻഡ് അഭിമാനിക്കണമെന്നും മന്ത്രി ഒബ്രിയൻ പറഞ്ഞു.,

അഭയം തേടുന്നവർക്ക് താമസസൗകര്യം കണ്ടെത്തുന്നതില്‍ നിലവില്‍ വലിയ പ്രതിസന്ധികള്‍ നേരിടുകയാണ്, ഈ മാസം അവസാനത്തോടെ ചില മോഡുലാർ വീടുകള്‍ കൊണ്ടുവരുമെന്നും, അടുത്ത വർഷം ആദ്യം തന്നെ ഇത്തരത്തിലുള്ള കൂടുതല്‍ ഭവനങ്ങള്‍ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം രാജ്യത്തെ ആയിരക്കണക്കിന് ഹോളിഡേ ഹോമുകള്‍ ഉള്‍പ്പെടെ ഏറ്റെടുത്ത് കൊണ്ട് അഭയാര്‍ഥികള്‍ക്ക് സൌകര്യമൊരുക്കാനുള്ള ഐറിഷ് അഭയാർത്ഥി കൗൺസിൽ കൊണ്ടുവന്ന നിര്‍ദ്ദേശത്തെ എന്തുകൊണ്ട് നടപ്പാക്കിയില്ല എന്ന ചോദ്യം Sinn Féin TD Matt Carthy മന്ത്രിയോട് ഉന്നയിച്ചു. .

സർക്കാർ ഇതിനകം തന്നെ ഇത്തരം പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട് എന്നായിരുന്നു മന്ത്രി ഇതിന് മറുപടി നല്‍കിയത്. ഏറ്റെടുക്കാന്‍ കഴിയുന്ന ഇത്തരം പ്രോപ്പര്‍ട്ടികള്‍ക്കായുള്ള തിരച്ചില്‍ സജീവമായി തുടരുന്നതായും മന്ത്രി പറഞ്ഞു. വർഷാവസാനത്തോടെ ഉക്രേനിയൻ അഭയാർഥികളെ താമസിപ്പിക്കാന്‍ ഉപയോഗിക്കാവുന്ന 3,000 പ്രോപ്പര്‍ട്ടികള്‍ പ്രാദേശിക അധികൃതര്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: