അയർലൻഡ് KMCC അഞ്ചാം വാർഷികവും ഫാമിലി മീറ്റും നവംബർ 3 നു ഡബ്ലിനിൽ

അയർലന്‍ഡിലെ പ്രമുഖ സാമൂഹിക ,ജീവകാരുണ്യ സംഘടനയായ അയർലന്‍ഡ് കെഎംസിസി യുടെ അഞ്ചാം വാർഷികവും ,ഫാമിലി മീറ്റും നവംബര്‍ മൂന്നാം തീയതി വ്യാഴാഴ്ച ഡബ്ലിനിൽ വെച്ച് നടത്തപ്പെടും  .
വൈകീട്ട് 5 മുതൽ 9 മണി വരെ നടക്കുന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടും ,കേരളത്തിലെ സാമൂഹിക ,രാഷ്ട്രീയ ,ജീവകാരുണ്യ രംഗത്തെ പ്രമുഖനുമായ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ മുഖ്യാതിഥി ആയി പങ്കെടുക്കും .
അയർലന്‍ഡിലെ വിവിധ സാമൂഹിക ,സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുന്ന ചടങ്ങിലേക്ക് എല്ലാവരേം സ്വാഗതം  ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക്
0899871747
0894199201
0892393550

Share this news

Leave a Reply

%d bloggers like this: