Stalking, Non-fatal strangulation എന്നിവ പ്രത്യേക കുറ്റകൃത്യങ്ങളായി കണക്കാക്കുന്ന നിയമപരിഷ്കാരം ഉടന്‍ നടപ്പാക്കുമെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍

Stalking, Non-fatal strangulation എന്നിവയെ പ്രത്യേക കുറ്റകൃത്യങ്ങളായി കണക്കാക്കുന്ന പുതിയ നിയമങ്ങൾ വരും ആഴ്ചകളില്‍ അവതരിപ്പിക്കുമെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ Helen McEntee പറഞ്ഞു.

ഡബ്ലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ആൻഡ് യൂറോപ്യൻ അഫയേഴ്സിൽ ഗാർഹിക, ലൈംഗിക, ലിംഗാധിഷ്ഠിത അക്രമങ്ങളെ ചെറുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തവേയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

യൂറോപ്പിൽ ലിംഗസമത്വം കൈവരിക്കുന്നതിനുള്ള പ്രധാന തടസ്സമായി നില്‍ക്കുന്നത് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഗാര്‍ഹിക പീഢനങ്ങളുടെ ഭാഗമായുണ്ടാവുന്ന അപകടകരമായ കൈയ്യേറ്റങ്ങള്‍ക്കുള്ള പരമാവധി ശിക്ഷ അഞ്ച് മുതൽ 10 വർഷം വരെ സർക്കാർ വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Consent, Intimate image abuse, ഇരയുടെ അവകാശങ്ങളെക്കുറിച്ചുള്ള പൊതു അവബോധം എന്നിവയുമായി ബന്ധപ്പെട്ട പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണെന്നും, ലിംഗാധിഷ്ഠിത അക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷിതത്വമുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഏവരുടെയും സംഭാവനകള്‍ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: