ടി20 ലോകകപ്പ് ; വെസ്റ്റിൻഡീസിനെ അട്ടിമറിച്ച് ഐറിഷ് പട സൂപ്പർ 12 ൽ

രണ്ട് തവണ ലോക ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെ അട്ടിമറിച്ച് ഐറിഷ് പട സൂപ്പർ 12 സീറ്റ് ഉറപ്പിച്ചു.
ഇതോടെ സൂപ്പര്‍ 12ലേക്ക് പോലും യോഗ്യത നേടാതെ വെസ്റ്റ് ഇൻഡീസ് നാട്ടിലേക്ക് മടങ്ങേണ്ടി വരും. 2015 ഏകദിന ലോകകപ്പിലും വിൻഡീസ് അയർലൻഡിനു മുൻപിൽ കീഴടങ്ങിയിരുന്നു.

ഇന്നത്തെ നിർണ്ണായക മത്സരത്തിൽ അയര്‍ലന്‍ഡിനോട് ഒമ്പത് വിക്കറ്റിന്റെ കനത്ത തോല്‍വിയാണ് മുൻ ലോക ചാമ്പ്യൻ ടീം നേരിട്ടത്.ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് ഇരുപത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിന് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 27 റണ്‍സ് മാത്രമുള്ളപ്പോള്‍ വിന്‍ഡീസിന് തങ്ങളുടെ രണ്ട് ഓപ്പണര്‍മാരേയും നഷ്ടമായി. അയർലൻഡ് ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റെടുത്തപ്പോൾ ഒരുഘട്ടത്തിൽ വിന്‍ഡീസ് 16.3 ഓവറില്‍ അഞ്ചിന് 112 എന്ന നിലയിലായിരുന്നു. അവസാന ഓവറുകളില്‍ ബ്രന്‍ഡൻ കിങ്ങും 62 (48) ഒഡെയ്ന്‍ സ്മിത്തും 19 (12) നടത്തിയ വെടികെട്ടാണ് കരീബീയൻ ടീമിന് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത് .
അയര്‍ലന്‍ഡിനായി Gareth Delany മൂന്ന് വിക്കറ്റ് വീഴ്ത്തി.Barry McCarthy , സിമി സിംഗ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡ് 17.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 48 പന്തില്‍ 66 റണ്‍സുമായി പുറത്താവാതെ നിന്ന വെടിക്കെട്ട് ഓപ്പണർ പോള്‍ സ്റ്റിര്‍ലിംഗാണ് അയർലൻഡിനെ ഐതിഹാസിക വിജയത്തിലേക്ക് നയിച്ചത്.

അയർലൻഡിനായി ഓപ്പണിംഗ് വിക്കറ്റില്‍ പോൾ സ്റ്റിര്‍ലിംഗിനൊപ്പം 73 റണ്‍സ് കൂട്ടിചേര്‍ത്ത ക്യാപ്റ്റന്‍ ആന്‍ഡ്ര്യൂ ബാല്‍ബിര്‍നി (23 പന്തില്‍ 37) ഔട്ടായി. മൂന്ന് വീതം സിക്‌സറും ഫോറും ഉള്‍പ്പെടുന്നതായിരുന്നു അയർലൻഡ് നായകന്റെ ഇന്നിംഗ്‌സ്.

എട്ടാം ഓവറില്‍ അയർലൻഡിന് ക്യാപ്റ്റന്റെ വിക്കറ്റ് നഷ്ടമായെങ്കിലും Lorcan Tucker 35 പന്തില്‍ 45 റൺസുമായി സ്റ്റിര്‍ലിംഗിന്‌ മികച്ച പിന്തുണ നൽകി.രണ്ട് സിക്‌സ്‌റും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു ടക്കറുടെ ഇന്നിംഗ്‌സ്. സ്റ്റാർ ഓപ്പണർ സ്റ്റിര്‍ലിംഗ് രണ്ട് സിക്‌സും ആറ് ഫോറും നേടി അയർലൻഡിനെ വിജയതീരമടുപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: