അയർലൻഡ് മലയാളിയുടെ ഉടമസ്ഥതയിലുള്ള ജിംനേഷ്യം സൗത്ത് ഡബ്ലിനിൽ പ്രവർത്തനമാരംഭിച്ചു

അയർലൻഡ് മലയാളിയും 2011 ലെ മിസ്റ്റർ അയർലൻഡുമായ ആഷ്‌ലി സജിത്തിന്റെ ജിംനേഷ്യം സൗത്ത് ഡബ്ലിനിൽ പ്രവർത്തനമാരംഭിച്ചു. യൂറോപ്പിൽ ആദ്യമായി ഒരു മലയാളി ആരംഭിക്കുന്ന പേർസണൽ ട്രെയിനിങ് ജിമ്മാണിത്. അനുയോജ്യമായ പരിശീലനത്തിനും അതുവഴി ആരോഗ്യം മെച്ചപ്പെടുത്തി ഫിറ്റ്നസ് നിലനിർത്താനും ആഗ്രഹിക്കുന്നവർക്ക് പരിശീലന സേവനങ്ങൾ നൽകുമെന്ന് ട്രെയിനർ ആയ ആഷ്‌ലി സജിത്ത് അറിയിച്ചു.ആരോഗ്യമുള്ള ശരീരവും മനസ്സും വാര്‍ത്തെടുക്കുന്നതിനും ജീവിത ശൈലീ രോഗങ്ങളില്‍ നിന്നും രക്ഷനേടാനും ശാരീരിക പ്രവർത്തനങ്ങൾ സഹായിക്കും.

2011 ലെ മിസ്റ്റർ അയർലൻഡ് ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇദ്ദേഹം നിരവധി അന്താരാഷ്ട്ര വേദികളിൽ അയർലൻഡിനെ പ്രതിനിധികരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.

https://www.askpersonaltraining.com/

കൂടുതൽ വിവരങ്ങൾക്ക് 0872101839 എന്ന നമ്പറിൽ ബന്ധപ്പെടുക

Share this news

Leave a Reply

%d bloggers like this: