പണപ്പെരുപ്പത്തിനെതിരെ പോരാടാൻ പലിശ നിരക്ക് 0.75% ഉയർത്തി ECB

ഈ വർഷം മൂന്നാം തവണയും പലിശ നിരക്കുയർത്തി യൂറോപ്യൻ സെൻട്രൽ ബാങ്ക്. മേഖലയിലെ റെക്കോർഡ് പണപ്പെരുപ്പത്തെ ചെറുക്കുന്നതിനാണ് പലിശ നിരക്ക് വർധിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ബാങ്കിംഗ് സംവിധാനത്തിൽ നിന്ന് പണം സ്വരൂപിക്കാൻ ഉദ്ദേശിക്കുന്നതിന്റെ സൂചന അധികൃതർ നൽകുകയും ചെയ്തു.

റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശവും കോവിഡ് -19 മഹാമാരിയും കാരണം കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് യൂറോ സോണിൽ ജീവിതച്ചെലവ് വലിയതോതിൽ വർധിച്ചത്.

ഇന്നലെ നടന്ന ECB ബാങ്ക് അധികൃതരുടെ ചർച്ചയിൽ യൂറോ നാണയമായുള്ള 19 രാജ്യങ്ങളുടെ സെൻട്രൽ ബാങ്ക് ബാങ്ക് നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്ക് 75 ബേസിസ് പോയിൻറ് ഉയർത്തി, ഇത് 2009 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി.

ലോണിൽ 200,000 യൂറോ ശേഷിക്കുന്ന ഒരു ട്രാക്കർ മോർട്ട്ഗേജുള്ള ഒരാൾക്ക് പുതിയ വർധന പ്രാബല്യത്തിൽ വരുന്നതോടെ ഓരോ മാസവും ഏകദേശം € 180 അധികമായി നൽകേണ്ടിവരും, അതായത് പ്രതിവർഷം 2,160 യൂറോയുടെ അധിക ബാധ്യത ഉണ്ടാവുമെന്ന് സാരം.

ബാങ്ക് ലോൺ പലിശ നിരക്ക് നോക്കി കൂടുതൽ ലാഭകരമായ മറ്റ് ബാങ്കിലേക്ക് മാറ്റുന്നത് സാമ്പത്തിക സമ്മർദ്ദം കുറയ്ക്കും. പലിശ നിരക്കുകൾ കുറഞ്ഞ ബാങ്കിലേക്ക് ലോൺ മാറ്റുക വഴി ലാഭം നേടാമെന്നാണ് പലരുടെയും അനുഭവം. ECB നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ വരും മാസങ്ങളിൽ switching activity കൂടുതൽ ആവുമെന്നും വിദഗ്ദ്ധർ കണക്ക് കൂട്ടുന്നു

Share this news

Leave a Reply

%d bloggers like this: