സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സ് അരങ്ങേറ്റവും നൃത്തസെമിനാറും ഒക്ടോബർ 31 , നവംബർ 1 തീയതികളിൽ ; മുഖ്യാതിഥി നടൻ ശ്രീ വിനീത്

സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സിന്റെ ആദ്യ ബാച്ച് അരങ്ങേറ്റം ‘സംസ്കൃതി 2022’, ഒക്ടോബർ 31 തിങ്കളാഴ്ച നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. വൈകുന്നേരം 4 മുതൽ 7വരെ റ്റാല ചർച്ച് ഓഫ് സയന്റോളജി ഓഡിറ്റോറിയത്തിൽ ആണ് പരിപാടികൾ.

ഗുരു സപ്ത രാമൻ നമ്പൂതിരിയുടെ ശിക്ഷണത്തിൽ കഴിഞ്ഞ 5 വർഷമായി ഭരതനാട്യം അഭ്യസിക്കുന്ന 10 വിദ്യാർത്ഥിനികളാണ് അരങ്ങേറുന്നത്. 3 വയസ്സ് മുതൽ നൃത്തം അഭ്യസിക്കുന്ന കുമാരി സപ്ത രാമൻ, ഇന്ത്യയിലും,അയർലാൻഡിലും, യൂറോപ്പിലുടനീളവും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഐറിഷ് പ്രസിഡന്റ്‌ Michael D Higgins ന്റെ വസതിയിലും, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയുടെ അയർലണ്ട് പര്യടന വേളയുൾപ്പെടെയുള്ള ഒട്ടനവധി പ്രശസ്ത വേദികളിലും തന്റെ അനായാസ നടനവൈഭവം പ്രദർശിപ്പിച്ച സപ്തയുടെ കലാസപര്യ പ്രശംസനീയമാണ്.

നടന മികവുകൊണ്ടും, നാട്യമികവുകൊണ്ടും, ശബ്ദമികവുകൊണ്ടും, മലയാളി മനസ്സിൽ 1986 മുതൽ കലോത്സവ വേദികളിലും, നഖക്ഷതങ്ങൾ, സർഗ്ഗം, കാബൂളിവാല തുടങ്ങി ഒറ്റു വരെ എത്തി നിൽക്കുന്ന 180ഇൽ പരം ഇന്ത്യൻ ചിത്രങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ വിനീത് രാധാകൃഷ്ണൻ മുഖ്യാതിഥി സ്ഥാനം അലങ്കരിക്കും. പരിപാടികൾക്ക് മറ്റേകാൻ ശ്രീ വിനീത് ഒരു നൃത്ത പ്രകടനം കാഴ്ചവയ്ക്കുന്നതാണ്.

തുടർന്ന് നവംബർ 1 ചൊവ്വാഴ്ച രാവിലെ 10:30 മുതൽ 12:30വരെ റ്റാല ചർച്ച് ഓഫ് സയന്റോളജി ഓഡിറ്റോറിയത്തിൽ വെച്ചു ശ്രീ വിനീത് നയിക്കുന്ന ഭരതനൃത്തം ‘നാട്യരംഭം’ നൃത്ത സെമിനാർ ഉണ്ടായിരിക്കുന്നതാണ്. നാട്യശാസ്ത്രം ആവശ്യപ്പെടുന്ന അടിസ്ഥാനപരമായ ആകാര പരിശീലനങ്ങളുടെ ഒരു ആമുഖം ആണ് സെമിനാർ വിഷയം. പദ്മശ്രീ, പദ്മഭൂഷൺ ശ്രീമതി പദ്മ സുബ്രമണ്യം പുനരാവിഷ്കരിച്ച ബോധനശാസ്ത്രത്തിൽ പരാമർശിക്കുന്ന ആകാര പരിശീലന അധ്യായങ്ങൾ ആയിരിക്കും സെമിനാറിൽ ഉൾപ്പെടുത്തുന്നത്.

ശ്രീമതി പദ്മ സുബ്രഹ്മണ്യത്തിന്റെ ശിഷ്യനിൽ നിന്നും നേരിട്ട് ക്ലാസുകൾ നേടാനുള്ള അസുലഭ അവസരം ആണ് ഡബ്ലിനിൽ ഒരുങ്ങുന്നത്.

Eventbrite വെബ്സൈറ്റിൽ സൗജന്യ പ്രവേശന പാസുകൾ മുൻ‌കൂർ ബുക്ക്‌ ചെയ്യാവുന്നതാണ്. അയർലാൻഡിലെ എല്ലാ നൃത്താസ്വാദകരുടെയും നിറഞ്ഞ സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടാം.

087 781 8318,
0833715000,
0877647788

Share this news

Leave a Reply

%d bloggers like this: