ഡബ്ലിനിൽ ഭവനരഹിതരുടെ കണക്കുകൾ റെക്കോർഡ് ഉയരത്തിൽ ,എമർജൻസി അക്കോമഡേഷനുകളിൽ കഴിയുന്നത് 7,700 പേർ

ഡബ്ലിനിലുടനീളം ഇപ്പോൾ 7,700 പേർ അടിയന്തര താമസ സൗകര്യങ്ങളിൽ കഴിയുന്നതായി റിപ്പോർട്ട്, അയർലൻഡ് തലസ്ഥാനത്ത് തുടർച്ചയായ മൂന്നാം മാസവും ഭവനരഹിതരുടെ എണ്ണം ഉയരുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം രാജ്യത്താകമാനം 10,905 പേർ ഭവനരഹിതരായി തെരുവുകളിലും എമര്‍ജന്‍സി അക്കോമഡേഷനുകളിലും താമസിക്കുന്നതായും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തി.

ഭവനരഹിതരുടെ പ്രതിമാസ കണക്കുകളിൽ ഉൾപ്പെടുന്നത് ഇപ്പോൾ അടിയന്തിര താമസ സൗകര്യങ്ങളിലെ ആളുകളുടെ എണ്ണം മാത്രമാണ്, അതേസമയം ഭവനരഹിതരായ ആളുകളുടെ കൃത്യമായ എണ്ണം വാസ്തവത്തിൽ വളരെ കൂടുതലാണ്.” ഭവനരഹിതർക്ക് സഹായമെത്തിക്കുന്ന സംഘടനയായ ഫോക്കസ് അയർലൻഡിന്റെ സിഇഒ Pat Dennigan പ്രസ്താവിച്ചു:

ഔദ്യോഗിക കണക്കുകൾ പ്രകാരം അടിയന്തര താമസസൗകര്യങ്ങളിൽ കഴിയുന്നത് ഭൂരിപക്ഷവും കുട്ടികളാണ്, 3,342 കുട്ടികൾ ഹോട്ടൽ, ബി, ബി എന്നിവ പോലുള്ള അടിയന്തര സൗകര്യങ്ങളിൽ താമസിക്കുന്നു. ഡബ്ലിനിൽ മാത്രം 2,429 കുട്ടികൾ ഭവനരഹിതരാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

2021 സെപ്‌റ്റംബറിനെ അപേക്ഷിച്ച് ഭവനരഹിതരുടെ എണ്ണം 42% വർദ്ധിച്ചതായി ഫോക്കസ് അയർലൻഡ് കണക്കാക്കുന്നു. ഈ മാസം ഏകദേശം 112 കുടുംബങ്ങൾ അടിയന്തര താമസസൗകര്യം തേടിഎന്നും കണക്കുകൾ ഉണ്ട്.

Share this news

Leave a Reply

%d bloggers like this: