ഗർഭഛിദ്ര നിയമത്തിൽ കൂടുതൽ ഇളവുകൾ ആവശ്യപ്പെട്ട് ഡബ്ലിനിൽ പ്രതിഷേധ പ്രകടനം

അയർലൻഡിലെ ഗർഭഛിദ്ര നിയമത്തിൽ കൂടുതൽ ഇളവുകൾ ആവശ്യപ്പെട്ട് ഡബ്ലിനിൽ ജനകീയ മാർച്ച് . .
അബോർഷൻ നിയമവിലക്ക് കാരണം 2012 ൽ 31 കാരിയായ ഇന്ത്യൻ ദന്തഡോക്ടർ Savita Halappanavar ക്ക് ഗാൽവേ ആശുപത്രിയിൽ വച്ച് മരണപ്പെട്ടിരുന്നു. പ്രസ്തുത സംഭവത്തിന് ശേഷം രാജ്യത്തെ ഗർഭഛിദ്ര നിയമത്തിൽ നിയമത്തിൽ ഇളവുകൾ വേണമെന്ന് സമൂഹത്തിൽ നിന്നും ആവശ്യമുയർന്നിരുന്നു.

സവിത ഹാലപ്പനവറിന്ടെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ചായിരുന്നു ഡബ്‌ളിനിൽ മാർച്ച് സംഘടിപ്പിച്ചത് . Garden of Remembrance ൽ നിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി സംഘടനകൾ അണിനിരന്നു.

നൂറുകണക്കിനാളുകൾ പങ്കെടുത്ത മാർച്ചിൽ നിലവിലുള്ള ഗർഭഛിദ്ര നിയമത്തിൽ സമൂലമായ പരിഷ്കരണവും Savita Halappanavar നു സ്ഥിരസ്മാരകവും വേണമെന്നാവശ്യവും ഉയർന്നുവന്നു .
2018 ലെ റഫറണ്ടത്തിൽ എട്ടാം ഭേദഗതി റദ്ദാക്കിയതിനെത്തുടർന്ന്, 12 ആഴ്ച വരെ മെഡിക്കൽ ഗർഭഛിദ്രം ഇപ്പോൾ അയർലണ്ടിൽ ലഭ്യമാണ്.

Share this news

Leave a Reply

%d bloggers like this: